മുംബൈ: ചരിത്രം കുറിച്ച് റെക്കോര്‍ഡ് നേട്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 546.41 പോയന്റ് ഉയര്‍ന്ന് 54,369.77ലും നിഫ്റ്റി 128 പോയിന്റ് നേട്ടത്തില്‍ 16,258.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.എസ്ബിഐ മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെതുടര്‍ന്ന് മറ്റ് ധനകാര്യ ഓഹരികളെല്ലാം വേഗത്തില്‍ കുതിച്ചു.
ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഗ്രാസിം, ടൈറ്റാന്‍ കമ്പിനി, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കുകയും ചെയ്തു. ബാങ്ക് ഒഴികെയുള്ള സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
കഴിഞ്ഞദിവസത്തെ മികച്ച നേട്ടത്തില്‍നിന്ന് വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് മറ്റ് ഓഹരികളെ ബാധിച്ചത്. രാജ്യത്തെ സമ്പദ്ഘടനയുടെ ഉണര്‍വിന്റെ സൂചനയായി സേവനമേഖലയിലെ പിഎംഐ ഉയര്‍ന്നതും വിപണി നേട്ടമാക്കി. ഇതുവരെ അറ്റവില്‍പനക്കാരായിരുന്ന വിദേശനിക്ഷേപകര്‍ തിരിച്ചെത്തിയതും വിപണിയ്ക്ക് കരുത്ത് പകര്‍ന്നു .