ലഹരിവാങ്ങുന്നതിന് റെസ്റ്റോറന്റ് ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച് വിറ്റു ; പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലഹരിമരുന്ന് വാങ്ങുന്നതിനുളള പണം കണ്ടെത്തുന്നതിന് ഹോട്ടല്‍ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച് വിറ്റു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആക്രിക്കടക്കാന്‍ ബൈക്ക് പൊളിച്ചുമാറ്റി. സംഭവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ശംഖുമുഖം പഴയ കാര്‍ഗോയ്ക്ക് സമീപം താമസിക്കുന്ന അഖില്‍ അലക്‌സാണ്ടറെ (24) അറസ്റ്റുചെയ്തു. കഴിഞ്ഞ 14-നായിരുന്നു ബൈക്ക് മോഷ്ടിച്ച് കടത്തിയത്. പ്രതിയുടെ വീടിന് സമീപത്തുളള ശംഖുമുഖത്തെ റസ്റ്റോറന്റില്‍ ജോലിചെയ്യുന്ന ത്യശ്യൂര്‍ സ്വദേശിയുടെ ബൈക്കാണ് വീട്ടുവളപ്പില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ച് കടത്തിയത്. തുടര്‍ന്ന് വളളക്കടവ് ബംഗ്ലാദേശ് ഭാഗത്തുളള ആക്രിക്കടയില്‍ എത്തിച്ച് പണം വാങ്ങി തിരികെ എത്തിയെന്നും പോലീസ് പറഞ്ഞു. കേവലം 2300 രൂപയ്ക്കാണ് ഇയാള്‍ ആക്രിക്കടയില്‍ ബൈക്ക് വിറ്റത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തു. എസ്.എച്ച്.ഒ. അശോക കുമാര്‍, എസ്.ഐ.മാരായ എം. ഇന്‍സമാം, എസ്.വി.അജേഷ് കുമാര്‍, പോലീസുകാരായ വരുണ്‍ഘോഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും സംഘർഷഭരിതം : ആക്രമണം പുനരാരംഭിച്ച് യുഎസും ഇറാനും ; ഇറാഖിൽ 20 പേർ...

0
കയ്‌റോ : പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കി ആക്രമണ-പ്രത്യാക്രമണം പുനരാരംഭിച്ച് യു.എസും ഇറാനും. മേഖലയിലെ...

ഭിന്നശേഷിക്കാരിയായ വയോധികുടെ കടയിൽ മോഷണം ; പോലീസിൽ പരാതി നൽകി

0
പത്തനംതിട്ട: കുടുംബശ്രീ പ്രവർത്തകർ ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് ജീവിത മാർഗ്ഗമായി നൽകിയ പെട്ടിക്കടയിൽ...

തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

0
ഹരിപ്പാട്: തനിച്ച് താമസിച്ചിരുന്ന ഗൃഹനാഥനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കരുവാറ്റ കളരിക്കൽ...

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ് നാട് പോലീസിന്റെ പിടിയിൽ

0
കൊല്ലം: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ്...