മദ്യശാലയുടെ പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം മോഷ്ടിച്ചു ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആര്യനാട്: മദ്യശാലയുടെ പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ. കുറ്റിച്ചൽ മൈലമൂട് അക്ഷയ ഭവനിൽ മണി കുമാറിനെ (36) ആണ് അറസ്റ്റിലായത്. ആര്യനാട് പോലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24-ന് രാത്രി ആണ് മോഷണം നടത്തിയത്. സിസിടിവി ദ്യശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ കണ്ടെത്തിയത്. പ്രീമിയം കൗണ്ടറിലെത്തിയ മണികുമാർ ആദ്യം തിരിഞ്ഞും മറഞ്ഞും നോക്കി. പിന്നീട് ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ കൗണ്ടറിലെ ഷോക്കേസിലുള്ള തന്റെ ഇഷ്ട ബ്രാൻഡ് മദ്യത്തിന്റെ കുപ്പിയെടുത്ത് അരയിൽ തിരുകി.

തുടർന്ന്, പണമടയ്ക്കാതെ മുങ്ങുന്നതിന് മുമ്പ് സിസിടിവി കാമറകൾ എവിടെയൊക്കെയുണ്ടെന്ന് നോക്കുന്ന ദൃശ്യങ്ങളാണ് മണികുമാറിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. പ്രീമിയം കൗണ്ടറിൽ നിന്ന് മണികുമാർ മദ്യം എടുത്ത് ഇടുപ്പിൽ കയറ്റിയ ശേഷം പണം നൽകാതെ സ്ഥലം വിടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. 1020 രൂപയുടെ മദ്യമാണ് മോഷ്ടിച്ചത്. പിടിയിലായ മണി കുമാറിനെ ഇന്നലെ വൈകിട്ട് മദ്യശാലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...