മാ​ന്തു​ക ച​ക്കു​ള്ളി​ട​ത്തു​പ​ടി-​ആ​ലു​നി​ൽ​ക്കു​ന്ന മ​ണ്ണ് റോ​ഡി​ലെ ക​ല്ലു​പാ​ലം ത​ക​ർ​ച്ച​യി​ൽ

For full experience, Download our mobile application:
Get it on Google Play

കു​ള​ന​ട : ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള മാ​ന്തു​ക ച​ക്കു​ള്ളി​ട​ത്തു​പ​ടി-​ആ​ലു​നി​ൽ​ക്കു​ന്ന മ​ണ്ണ് റോ​ഡി​ലെ ക​ല്ലു​പാ​ലം ത​ക​ർ​ച്ച​യി​ൽ. പാ​ല​ത്തി​ന്റെ താ​ഴ്ഭാ​ഗ​ത്തെ ക​ൽ​ക്കെ​ട്ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. അ​ഞ്ചു​വ​ർ​ഷം മു​മ്പ് ഇ​ള​കി​ത്തു​ട​ങ്ങി​യ ക​ൽ​ക്കെ​ട്ട് ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന സ്ഥി​തി​യി​ലാ​ണ്. ഇ​തി​നി​ടെ പാ​ല​ത്തി​ൽ വ​ലി​യ​കു​ഴി​യും രൂ​പ​പ്പെ​ട്ടു. കു​ള​ന​ട പ​ഞ്ചാ​യ​ത്ത്​ ഒ​ന്നാം വാ​ർ​ഡി​ൽ സ്ഥി​തി​ചെ​യ്യു​ന്ന പാ​ലം 50 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള​താ​ണ്. എം.​സി റോ​ഡി​നെ​യും കു​ള​ന​ട-​വെ​ണ്മ​ണി, മാ​വേ​ലി​ക്ക​ര റോ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യി​ലാ​ണ്​ പാ​ലം.

യാ​ത്ര​ക്കാ​ർ​ക്ക്​ പാ​ല​ത്തി​ന്റെ മു​ക​ൾ​ഭാ​ഗ​ത്തെ കൈ​വ​രി ത​ക​ർ​ന്ന​തു​മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യൂ​വെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ താ​​ഴെ ഒ​രു​ഭാ​ഗ​ത്തെ ക​ൽ​ക്കെ​ട്ട് ത​ക​ർ​ന്നു​വീ​ണു. മ​റ്റൊ​രു​ഭാ​ഗം മു​ഴു​വ​ൻ വി​ണ്ടു​കീ​റി ത​ക​ർ​ന്നു​വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ലു​മാ​ണെ​ന്ന്​ ഇ​വ​ർ പ​റ​യു​ന്നു. പാ​ല​ത്തി​ന്റെ അ​പ​ക​ടാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ജ​ല​സേ​ച​ന വ​കു​പ്പി​നും എം.​എ​ൽ.​എ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം ഐ​ശ്വ​ര്യ ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കാല അവധി : കുരുന്നുകൾക്ക് കരുതലിന്‍റെ കത്തുമായി വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിലെ അധ്യാപകൻ

0
വെണ്ണിക്കുളം : കനത്ത മഴയെത്തുടർന്ന് ജില്ലാ കളക്ടർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച...

വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി മന്ത്രി എം.ലിജു

0
തിരുവനന്തപുരം: വ്യാജ പ്രചാരണം നടത്തിയ ഓൺലൈൻ മാധ്യമത്തിനെതിരെ പരാതി നൽകി മന്ത്രി...

ഡീപ്ഫേക്കുകൾക്ക് പൂട്ടാൻ കർശന ഐടി നിയമങ്ങളുമായി കേന്ദ്ര സർക്കാർ; വ്യാജ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ...

0
ന്യൂഡൽഹി: ഡീപ്ഫേക്കുകൾ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ഐ ടി നിയമങ്ങൾ കർശനമാക്കി...

പുതമൺ അപ്പ്രോച്ച് റോഡിലെ വിള്ളൽ ; എം.എൽ.എ. സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി

0
റാന്നി: പുതമൺ പാലത്തിനോടു ചേർന്നുള്ള അപ്പ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ...