ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കമ്മീഷൻ ചുമതല നിർവഹിക്കുന്നില്ല. കമ്മീഷന്റെ പ്രസ്താവനകൾ പൂർണമായും അസംബന്ധമാണ്. കർണാടകയിലെ ഒരു സീറ്റിൽ അട്ടിമറി നടന്നതിന്റെ വ്യക്തമായ തെളിവുകൾ കയ്യിലുണ്ട്. ഓരോ മണ്ഡലത്തിലും സമാനമായ നാടകം നടക്കുന്നുണ്ട്. ഈ അട്ടിമറിയുടെ ഭാഗമായവർ ആരും രക്ഷപ്പെടാൻ പോകുന്നില്ല. തങ്ങൾ ഇതിനെതിരെ പോരാടുമെന്നും രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് കർണാടകയിലെ ഒരു സീറ്റിൽ അട്ടിമറി നടന്നത്. ഒരു മണ്ഡലത്തിൽ നടത്തിയ പരിശോധനയിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. ഓരോ മണ്ഡലത്തിലും ഈ നാടകം നടന്നതായി തനിക്ക് ബോധ്യമുണ്ട്. ആയിരക്കണക്കിന് വോട്ടർമാരുടെ പേരുകളാണ് പുതുതായി ചേർക്കപ്പെടുന്നത്. 50, 45, 60, 65…ഒക്കെയാണ് ഇവരുടെ പ്രായം. വോട്ടർമാരെ ഒഴിവാക്കൽ, പുതിയ വോട്ടർമാരെ ചേർക്കൽ…ഇതൊക്കെയാണ് നടക്കുന്നത്. ഈ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥൻമാരെ വെറുതെവിടുമെന്ന് കരുതേണ്ട. തങ്ങൾ ഇതിനെതിരെ ശക്തമായി പോരാടുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























