നിയമങ്ങള്‍ കാറ്റില്‍ പറത്തി ഗ്രൗണ്ട് നിര്‍മ്മാണത്തിന്റെ മറവില്‍ പാറ പൊട്ടിച്ച് കടത്തുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ മണിയാര്‍ പോലീസ് ക്യാമ്പിനകത്ത് ഗ്രൗണ്ട് നിര്‍മ്മാണത്തിന്റെ മറവില്‍ വനമേഖലയോടുള്ള പ്രദേശത്ത് അനധികൃത പാറപൊട്ടിക്കലും കടത്തും തകൃതിയായി നടക്കുന്നു. മണിയാര്‍ വനമേഖലയോട് ചേര്‍ന്നുള്ള ക്യാമ്പ് വളപ്പിലുള്ള പ്രദേശങ്ങളിലെ പാറക്കൂട്ടമാണ് ഖനനം നടത്തിയത്.

പാറക്കല്ലുകളെ ലോറികളില്‍ കയറ്റി സ്വകാര്യ ക്വാറികളുടെ പരിസരത്ത് കൊണ്ടിടുന്നതും വനപ്രദേശത്തുള്ള പാറപൊട്ടിക്കുന്നതും സംബന്ധിച്ച് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെയും വനപ്രദേശമാകയാല്‍ ഫോറസ്റ്റ് വകുപ്പിന്റെയും പ്രത്യേക അനുമതി വേണമെന്നാണ് നിയമം. എന്നാല്‍ അവയൊന്നും ഇല്ലാതെയാണ് ഈ പ്രദേശങ്ങളില്‍ പാറ ഖനനം നടത്തുന്നത്. ഗ്രൗണ്ട് നിര്‍മ്മാണത്തിന്റെ മറവില്‍ നടന്നുകൊണ്ടിരിക്കുന്ന ഖനനം ലോഡ് കണക്കിനാണ്. 10 കിലോമീറ്റര്‍ അകലെയുള്ള ആനപ്പാറ ഹോളിഫാമിലി സ്‌കൂളിന് സമീപമുള്ള ഗ്രൗണ്ടില്‍ കൊണ്ടിടുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഈ മേഖലയില്‍ ഖനനം നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ക്യാമ്പിനകത്ത് നിന്ന് പാറ പൊട്ടിക്കുന്നതിനു ടെണ്ടര്‍ വിളിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

അനധികൃതമായി പൊട്ടിച്ചെടുക്കുന്ന പാറയും കൊണ്ട് അമിത വേഗത്തില്‍ പായുന്ന ടിപ്പറുകള്‍ മറ്റു യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. പോലീസ് ക്യാമ്പില്‍ നിന്ന് പാറകൊണ്ടു പോകുന്നതിനാല്‍ അമിത വേഗതയെക്കുറിച്ച് പരാതിപ്പെട്ടാലും പോലീസ് നടപടി സ്വീകരിക്കില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...