പേരാമ്പ്രയിലെ ലീഗ് സ്ഥാനാര്‍ത്ഥി സി എച്ച്‌ ഇബ്രാഹിംകുട്ടിയുടേത് പെയ്ഡ് സീറ്റ് : ടി പി രാമകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പേരാമ്പ്രയിലെ ലീഗ് സ്ഥാനാര്‍ത്ഥി സി എച്ച്‌ ഇബ്രാഹിംകുട്ടിയുടേത് പെയ്ഡ് സീറ്റാണെന്ന തരത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ ആവര്‍ത്തിച്ച്‌ ഇടത് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന്‍. ഇബ്രാഹിംകുട്ടിക്കെതിരേയുള്ള പെയ്ഡ് സീറ്റ് ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ രീതികള്‍വെച്ച്‌ തള്ളിക്കളയാനാകില്ലെന്ന് മന്ത്രികൂടിയായ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ആരോപണങ്ങളൊന്നും താന്‍ പരിഗണിക്കുന്നില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായ പ്രകടനങ്ങള്‍ക്ക് താത്പര്യമില്ല. എതിര്‍സ്ഥാനാര്‍ത്ഥിയെ വളരെ മാന്യമായി നേരിടണമെന്നാണ് കരുതുന്നതെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

അതേസമയം തനിക്കെതിരേ ഉയര്‍ന്ന പെയ്ഡ് സീറ്റ് ആരോപണം സി എച്ച്‌ ഇബ്രാഹിംകുട്ടി നിഷേധിച്ചു. ഏതെങ്കിലും മുന്നണിയില്‍ നിന്ന് കാശ് കൊടുത്ത് സീറ്റ് വാങ്ങാന്‍ തനിക്ക് ശേഷിയില്ല. ഇക്കാര്യം പേരാമ്പ്രക്കാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...