എറണാകുളം: ചോറ്റാനിക്കരയില്‍ വന്ദേഭാരത് ട്രെയിന് കല്ലെറിഞ്ഞയാള്‍ അറസ്റ്റില്‍. വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ കുരീക്കാട് പാറയില്‍ വീട്ടില്‍ രഞ്ജിത്തിനെയാണ് പിടികൂടിയത്. ചോറ്റാനിക്കര റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് മേയ് 25 നാണ് രഞ്ജിത്ത് ട്രെയിനിന് കല്ലെറിഞ്ഞത്. രഞ്ജിത്തും കൂട്ടുകാരും മദ്യപിക്കുമ്പോള്‍ ഉണ്ടായ വഴക്കിനിടെ ഒരു കൂട്ടുകാരന്‍ ഓടിയപ്പോള്‍ അയാളെ എറിഞ്ഞ കല്ല് വന്ദേഭാരത് ട്രെയിനിന്റെ ചില്ലില്‍ പതിക്കുകയായിരുന്നു.
കല്ലേറില്‍ ട്രെയിനിന്റെ ചില്ലിന് കേടുപാട് പറ്റിയിരുന്നു. ട്രെയിനിലെ യാത്രക്കാരാണ് സംഭവം ടിടിആറിനെ അറിയിച്ചത്. വന്ദേ ഭാരത് സി ആറ് കോച്ചിന്റെ ചില്ലാണ് തകര്‍ന്നത്. സംഭവത്തില്‍ അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു. നേരത്തെ തിരൂരും പാപ്പിനിശേരിയിലും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിരുന്നു.