തിരുവനന്തപുരം : പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമം, കാലടി സമാന്തര പാലം നിര്‍മ്മാണം ആരംഭിക്കുന്നുവെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 10 വര്‍ഷം മുന്‍പ് 2012 ലാണ് കാലടിയില്‍ സമാന്തര പാലം നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പല പ്രശ്നങ്ങൾ കാരണം ശ്രമം ലക്ഷ്യത്തിലെത്തിയില്ലെന്നും എന്നാൽ പ്രശ്‌നങ്ങൾ പരിഹരിച്ച് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെടുകയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പ്രശ്നം പരിഹരിക്കാൻ നിരവധി യോഗങ്ങൾ, സ്ഥല സന്ദർശനം ഉൾപ്പടെ എല്ലാ ശ്രമവും പൊതുമരാമത്ത് വകുപ്പ് എല്ലാവരെയും യോജിപ്പിച്ച് നടത്തിയിരുന്നു. 10 വര്‍ഷമായി കാത്തിരിക്കുന്ന കാലടി സമാന്തര പാലത്തിന്‍റെ നിര്‍മ്മാണം ഏപ്രില്‍ 10 ന് ആരംഭിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്:
പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമം; കാലടി സമാന്തര പാലം നിര്‍മ്മാണം ആരംഭിക്കുന്നു10 വര്‍ഷം മുന്‍പ്, 2012 ലാണ് കാലടിയില്‍ സമാന്തര പാലം നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. പല പ്രശ്നങ്ങൾ കാരണം ശ്രമം ലക്ഷ്യത്തിലെത്തിയില്ല. പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയേറ്റത് മുതല്‍ മന്ത്രിമാർ, എംഎൽഎമാർ രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ ഉൾപ്പടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുളളവര്‍ കാലടി ശങ്കരാചാര്യ പാലത്തിന്‍റെ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പ്രശ്നം പരിഹരിക്കാൻ നിരവധി യോഗങ്ങൾ, സ്ഥല സന്ദർശനം ഉൾപ്പടെ എല്ലാ ശ്രമവും പൊതുമരാമത്ത് വകുപ്പ് എല്ലാവരെയും യോജിപ്പിച്ച് നടത്തിയിരുന്നു. ജനങ്ങള്‍ക്ക് ഞങ്ങൾ നല്‍കിയ ഉറപ്പ് പാലിക്കപ്പെടുകയാണ്. 10 വര്‍ഷമായി കാത്തിരിക്കുന്ന കാലടി സമാന്തര പാലത്തിന്‍റെ നിര്‍മ്മാണം ഏപ്രില്‍ 10 ന് ആരംഭിക്കുകയാണ്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.































