കാത്തിരിപ്പിന് വിരാമം ; കുരുമ്പൻ മൂഴി ഇരുമ്പ് പാലം നിർമ്മാണത്തിനുള്ള ടെൻഡറായി

For full experience, Download our mobile application:
Get it on Google Play

റാന്നി: കാത്തിരിപ്പിന് വിരാമമാകുന്നു. കുരുമ്പൻ മൂഴി ഇരുമ്പ് പാലം നിർമ്മാണത്തിനുള്ള ടെൻഡറായി. 3.9 കോടി രൂപ ചിലവില്‍ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മഴക്കാലത്ത് കുരുമ്പൻമൂഴി ഒറ്റപ്പെടുന്നതിന് ശാശ്വത പരിഹാരമാകും. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്നാണ് കുരുമ്പൻമൂഴിയിലും അറയാഞ്ഞിലിമണ്ണിലും പാലം നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചത്. അറയാഞ്ഞിലിമൺ പാലത്തിന് 2.70 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചില്ലെങ്കിലും ഭരണാനുമതിയില്‍ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങൾ കാരണം വീണ്ടും തിരുത്തി ഉത്തരവ് വാങ്ങാൻ നൽകിയിരിക്കുകയാണ്.

128 മീറ്റർ നീളവും 1.8 മീറ്റർ വീതിയും ആണ് കുരുമ്പൻമൂഴി പാലത്തിന് ഉണ്ടാവുക.
ആദിവാസി കോളനി ഉൾപ്പെടുന്ന കുരുമ്പൻമൂഴി, അറയാഞ്ഞിലിമൺ പ്രദേശത്തിന്റെ മൂന്നു വശവും ശബരിമല വനവും ഒരുവശം പമ്പാ നദിയും ആണ് . കുരുമ്പൻമൂഴി കോസ് വേയാണ് കുരുമ്പൻ മൂഴിയിലേക്ക് എത്താനുള്ള മാർഗം. എന്നാൽ പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ തടയണ വന്നതോടെ മഴക്കാലത്ത് പമ്പാനദിയിലെ ജലനിരപ്പ് ഉയരുമ്പോൾ കോസ് വേ മുങ്ങി ദിവസങ്ങളോളം കുരുമ്പൻമൂഴി പ്രദേശം ഒറ്റപ്പെട്ടു പോകും.

ഈ സന്ദർഭങ്ങളിൽ ഇവിടുത്തുക്കാർക്ക് അടിയന്തിര ചികിത്സയ്ക്ക് ആശുപത്രിയിൽ പോകാനോ നിത്യോപയോഗ സാധനങ്ങൾ എത്തിക്കാനോ കഴിയാതെയാകും. റബ്ബർ ഡിങ്കി ഉൾപ്പെടെയുള്ളവയുടെ സഹായം തേടുകയാണ് പിന്നെ ഏക മാർഗ്ഗം. നാട്ടുകാരുടെ ബുദ്ധിമുട്ട് നേരിട്ട് കണ്ട് മനസ്സിലാക്കിയാണ് അഡ്വ. പ്രമോദ് നാരായൺ എം എൽ എ വിവരം പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. മന്ത്രി മുൻകൈയെടുത്താണ് കുരുമ്പൻ മൂഴിയിലേയും അരയാഞ്ഞിലിമണ്ണിലെയും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി ഇവിടങ്ങളിലേക്ക് പാലം നിർമ്മിക്കാൻ നടപടിയായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...