കാത്തിരിപ്പിന് വിരാമം ; നഗരസഭയുടെ പുതിയ ബസ്റ്റാൻഡ് നിർമ്മാണത്തിന് സാങ്കേതിക അനുമതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നഗരസഭയുടെ പുതിയ ബസ്റ്റാൻഡ് നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ചു. വർഷങ്ങളായി ബസ്റ്റാൻഡ് യാർഡ് തകർന്ന് കിടക്കുകയാണ്. മാറിവന്ന ഭരണസമിതികൾ യാർഡ് ബലപ്പെടുത്തുന്നതിനായി നടത്തിയ ശ്രമങ്ങൾ ഒന്നും വിജയം കണ്ടില്ല.  ശാസ്ത്രീയമായ പരിഹാരം കണ്ടെത്താതെ യാർഡ് നിർമ്മാണത്തിനുള്ള പദ്ധതി നിർദ്ദേശിക്കാൻ എൻജിനീയറിങ് വിഭാഗവും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് പുതിയ നഗരസഭ ഭരണസമിതി തിരുവനന്തപുരം എൻജിനീയറിങ് കോളേജിനെ പഠനം നടത്താൻ ചുമതലപ്പെടുത്തിയത്. മുൻപ് നടത്തിയ ടാറിങ്ങും വെള്ളക്കെട്ടും വിദഗ്ധസംഘം പഠനവിധേയമാക്കി. ഒരു വർഷക്കാലം നീണ്ടുനിന്ന പഠനത്തിനൊടുവിൽ തിരുവനന്തപുരം സിഇറ്റി നഗരസഭയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു.

നഗരസഭ എൻജിനീയറിങ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് തദ്ദേശസ്വയംഭരണ വകുപ്പ്ചീഫ് എൻജിനീയർക്ക് നൽകിയെങ്കിലും അനുമതി ലഭിച്ചില്ല. നിർദ്ദേശങ്ങൾ പ്രായോഗികമല്ലെന്നും സാമ്പത്തികമായി വൻ ബാധ്യത ഉണ്ടാക്കുമെന്നും ആരോപിച്ചാണ്  ചീഫ് എൻജിനീയറുടെ കാര്യാലയം റിപ്പോർട്ട് തള്ളിയത്. തുടർന്ന് നഗരസഭ ചെയർമാന്‍റെ നേതൃത്വത്തിൽ നടത്തിയ നിരന്തരമായ ഇടപെടലുകളിലൂടെയാണ് പ്രശ്നത്തിന് പരിഹാരമായത്. ചീഫ് എൻജിനീയറുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് എൻജിനീയറിങ് കോളേജ് വീണ്ടും റിപ്പോർട്ട് തയ്യാറാക്കി. പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭ തയ്യാറാക്കിയ 3.70 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് ഇപ്പോൾ സാങ്കേതിക അനുമതി ലഭിച്ചിരിക്കുന്നത്. കാലതാമസം കൂടാതെ ടെൻഡർ നടപടികളിലേക്ക് കടക്കാനാണ് നഗരസഭ ആലോചിക്കുന്നത്. ടെൻഡർ തീരുമാനം എടുക്കാൻ കൗൺസിൽ യോഗം ബുധനാഴ്ച ചേരുമെന്ന്ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...