Friday, March 28, 2025 12:22 pm

തിരുവാഭരണം കടന്നു പോകുന്ന ദിവസങ്ങളിൽ മത്സ്യ മാംസാദികളുടെ വിൽപ്പന തടഞ്ഞ് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല സന്നിധാനത്തിലേക്ക് തിരുവാഭരണം കടന്നു പോകുന്ന ദിവസങ്ങളിൽ മത്സ്യ മാംസാദികളുടെ വിൽപ്പന പൂര്‍ണ്ണമായും തടഞ്ഞ് വടശേരിക്കര ഗ്രാമപഞ്ചായത്ത്. രണ്ടു ദിവസത്തേക്കാണ്​ പഞ്ചായത്തിലെ മുഴുവൻ മത്സ്യ മാംസാദികളുടെയും  വിൽപ്പന നിരോധിച്ച് ഉത്തരവ് ഇറക്കിയിട്ടുള്ളത്.

വടശ്ശേരിക്കരയിൽ മാത്രം ഇത്തരത്തിൽ വിലക്ക്​ ​ഏർപ്പെടുത്തിയ സംഭവം വിവാദമായിരിക്കുകയാണ്​. ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് തിരുഭവാഭരണ ഘോഷയാത്ര കടന്നു പോകുന്നതിനാൽ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലുള്ള ഇറച്ചിക്കടകൾ, കോഴിക്കടകൾ, മത്സ്യ വ്യാപാരം നടത്തുന്ന കടകൾ എന്നിവയുടെ പ്രവർത്തനം 13, 14 തീയതികളിൽ നിർത്തിവെക്കണമെന്നാണ്​ ഉത്തരവിൽ പറയുന്നത്. ഘോഷയാത്ര നിരവധി പഞ്ചായത്തുകളിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ മറ്റ്​ പഞ്ചായത്തുകളിൽ എവിടെയുമില്ലാത്ത നിരോധനം വടശ്ശേരിക്കരയിൽ മാത്രം  ഏർപ്പെടുത്തിയതാണ് വിവാദമായത്. ഉത്തരവിനെ തുടർന്ന് വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചത് പ്രതിഷേധത്തിനിടയാക്കി. കഴിഞ്ഞ രണ്ട് വർഷമായി പഞ്ചായത്ത് ഇത്തരത്തിൽ നിരോധനം ഏർപ്പെടുത്തി വരുന്നുണ്ടെന്ന് പഞ്ചായത്ത്​ അധികൃതർ പറയുന്നു. എന്നാൽ സെക്രട്ടറി ഉത്തരവിറക്കിയത് തങ്ങളുടെ അറിവോടെയല്ലെന്നാണ്​ ഭരണസമിതിയുടെ പ്രതികരണം. യു.ഡി.എഫ് ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അടൂരില്‍ ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി പിടിയില്‍

0
പത്തനംതിട്ട : ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി മഹേഷ്‌ റോയിയെ (36)...

നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത അധ്യാപികയ്ക്ക് നിയമനാംഗീകാരം

0
കോഴിക്കോട്: കട്ടിപ്പാറയിൽ നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത താമരശ്ശേരിയിലെ അധ്യാപികയ്ക്ക് നിയമനാംഗീകാരം....

തോട്ടുവ ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പറയിടീലിന് തിരക്കേറി

0
തെങ്ങമം : തോട്ടുവ ഭരണിക്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന പറയിടീലിന്...

കനയ്യ കുമാറിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രം ശുദ്ധീകരിച്ച സംഭവത്തിൽ വിമര്‍ശനവുമായി കോണ്‍ഗ്രസ്

0
ബിഹാർ : ബിഹാറില്‍ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിന്റെ സന്ദര്‍ശനത്തിന് പിന്നാലെ...