Sunday, May 19, 2024 8:22 pm

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണ്ടും വധഭീഷണി

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അജ്ഞാതരില്‍ നിന്ന് വീണ്ടും വധഭീഷണി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തര്‍പ്രദേശ് പോലീസിന് വാട്സ്‌ആപ്പ് എമര്‍ജന്‍സി നമ്പറായ ‘112 ലായിരുന്നു വധഭീഷണി അടങ്ങിയ സന്ദേശം. യോഗി ആദിത്യനാഥിന് ഇനി ആയുസ് നാല് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ’ എന്നായിരുന്നു സന്ദേശം. പറ്റുമെങ്കില്‍ നാല് ദിവസത്തിനകം തന്നെ അറസ്റ്റ് ചെയ്യാനും പോലീസിനോട് അദ്ദേഹം വെല്ലുവിളിച്ചിരുന്നു. അല്ലാത്തപക്ഷം അഞ്ചാം ദിവസം തന്നെ തന്റെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയത് പോലീസ് അന്വേഷണം ആരംഭിച്ചു. കണ്‍ട്രോള്‍ റൂം ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ അഞ്ജുല്‍ കുമാറിന് പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി കോളിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി. തുടര്‍ന്ന് ഇക്കാര്യം അദ്ദേഹം തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് എ.ഡി.ജി (ക്രമസമാധാനം) പ്രശാന്ത് കുമാര്‍ എ.ഡി.സിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇതാദ്യമായല്ല ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് ഭീഷണി കോളുകള്‍ ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സോഷ്യല്‍ മീഡിയ വഴി വധഭീഷണി നല്‍കിയതിന് ആഗ്രയിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഖ്നൗ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 15 കാരനായ പ്രതി ഉത്തര്‍പ്രദേശ് പോലീസിന്റെ അടിയന്തര സേവനത്തിന്റെ വാട്സ്‌ആപ്പ് നമ്പറിന് (112) സന്ദേശം അയച്ചിരുന്നു. ‘ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ കൊല്ലുമെന്നായിരുന്നു ഭീഷണി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചരിത്രത്തിലാദ്യം ; സർവകാല റെക്കോഡ് ഭേദിച്ച് വഴിപാട്, ഒറ്റ ദിവസത്തിൽ ലഭിച്ചത്...

0
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് വരുമാനം. ഒറ്റ ദിവസം വഴിപാട് ഇനത്തില്‍...

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

0
ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്....

വിഴിഞ്ഞത്ത് പെയിന്റ് കടയ്ക്ക് തീപിടിച്ചു ; ആളപായമില്ല

0
വിഴിഞ്ഞം : വിഴിഞ്ഞം തിയറ്റർ ജങ്ഷനിൽ പെയിൻ്റ് കടയ്ക്ക് തീപ്പിടിച്ചു. കമ്പ്യൂട്ടർ...

കൊലപാതകം അടക്കം നിരവധി കേസില്‍ പ്രതികള്‍ ; ക്വട്ടേഷൻ സംഘം പിടിയില്‍

0
കല്‍പറ്റ: കൊലപാതകം ഉൾപെടെയുള്ള കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘം വയനാട്ടിൽ പിടിയിലായി....