തെരുവ് നായ ആക്രമണം ; വയോധിക ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: തനിച്ച്‌ താമസിക്കുന്ന വയോധികയെ തെരുവ് നായ ആക്രമിച്ച്‌ ഗുരുതരാവസ്ഥയില്‍. രാമപുരം വടക്ക് പൊന്നമ്മേത്ത് സരസ്വതി അമ്മക്ക് (84)ആണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം  ഇവര്‍ ഭക്ഷണത്തിന്റെ  അവശിഷ്ടങ്ങള്‍ കളയുന്നതിനായി വീടിനു വടക്കു ഭാഗത്തേക്ക് ഇറങ്ങിയതാണ്. ഉടന്‍ പുറകില്‍ നിന്നും ഓടിയെത്തിയ തെരുവ് നായ സരസ്വതി അമ്മയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

തല, കഴുത്ത്, പുരികം, ചെവി, വലതു കൈ, കാല്‍ എന്നിങ്ങനെ ശരീരത്തിലെ മിക്ക ഭാഗങ്ങളിലും കടിയേറ്റു. ഇവരുടെ കരച്ചില്‍ കേട്ട് സമീപവാസികളായ സ്ത്രീകള്‍ എത്തി നായയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും അത് പിന്മാറിയില്ല. തുടര്‍ന്ന് അയല്‍വാസിയും  സൈനികനുമായ  ഉണ്ണികൃഷ്ണന്‍ വടിയുമായി എത്തി ഇതിനെ ഓടിക്കുകയായിരുന്നു. അപ്പോഴേക്കും സരസ്വതി അമ്മ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു. ഇവരെ  വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

റബർവില മുന്നൂറിലേക്ക്

0
കോട്ടയം: റബർ കർഷകർക്ക് പ്രതീക്ഷ നൽകുന്ന മുന്നേറ്റമാണ് ആഭ്യന്തര വിപണിയിൽ...

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...