തൃശൂര്‍: ചാവക്കാട്ട് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. ബ്ലാങ്ങാട് ബീച്ചിനു സമീപത്തെ വീട്ടിലുള്ള ആട്ടിന്‍ കൂട് പൊളിച്ച് ഏഴ് ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. തെരുവുനായ്ക്കള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. ആടുകളുടെ കരച്ചില്‍ കേട്ട കുടുംബം പുറത്തിറങ്ങി നോക്കുമ്പോഴാണ് സംഭവം കണ്ടത്. പരീത് സാഹിബ് റോഡില്‍ കൊപ്രവീട്ടില്‍ ജമീലയുടെ വീട്ടിലെ ഏഴ് ആടുകളെയാണ് തെരുവുനായ്ക്കള്‍ കൊലപ്പെടുത്തിയത്. കുടുംബത്തിന്റെ ഉപജീവന മാര്‍ഗമായിരുന്നു ആടുകള്‍.
ചാവക്കാട്ട് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം ; ആടുകളെ കടിച്ചുകൊന്നു
RECENT NEWS
Advertisment

























