വാ​ള​ക​ത്ത് തെരുവുനായയുടെ​ ആ​ക്ര​മ​ണം ; മൂ​ന്ന്​ പേ​ര്‍​ക്ക് നാ​യു​ടെ ക​ടി​യേ​റ്റു

For full experience, Download our mobile application:
Get it on Google Play

മൂ​വാ​റ്റു​പു​ഴ : എറണാകുളം വാ​ള​കം ശ​ക്തി​പു​ര​ത്ത് വീ​ണ്ടും തെരുവുനായയുടെ​ ആ​ക്ര​മ​ണം. മൂ​ന്ന്​ പേ​ര്‍​ക്ക് നാ​യു​ടെ ക​ടി​യേ​റ്റു. കൂടാതെ പ്രദേശത്ത് വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​റ​മ്പി​ല്‍ ജാ​തി​ക്ക പെ​റു​ക്കി​യി​രു​ന്ന​യാ​ളെ​യാ​ണ് നായ ആ​ദ്യം ആ​ക്ര​മി​ച്ച​ത്. തുടര്‍ന്ന് മ​റ്റൊ​രു വീ​ട്ടി​ല്‍ തു​ണി അ​ല​ക്കുകയായിരുന്ന പെ​ണ്‍​കു​ട്ടി​യെ​യും തെരുവുനായ​ ക​ടി​ച്ചു.

മൂ​ന്ന്​ ആ​ടി​നെ​യും ആ​ക്ര​മി​ച്ചു. നായ​യെ ഓടിച്ചവീ​ട്ട​മ്മ​ക്കു നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യെ​ങ്കി​ലും ഓ​ടി​മാ​റി​യ​തി​നാ​ല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. രാ​ത്രി 11ന് വീ​ട്ടു​മു​റ്റ​ത്തു നി​ല്‍​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ​യും നാ​യ്​ ക​ടി​ച്ചു. ആ​ടു​ക​ളെ​യും വ​ള​ര്‍​ത്തു​നാ​യ്ക്ക​ളെ​യും തെ​രു​വു​നാ​യ്​ ക​ടി​ച്ചി​ട്ടു​ണ്ട്. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും തെ​രു​വു​നാ​യെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ്രദേശത്ത് കഴിഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ​അഞ്ചു​പേ​രെ​യാ​ണ് തെ​രു​വു​നാ​യ്​ ക​ടി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...