സ്‌കൂള്‍ ബസിൽ നിന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു ; അഞ്ചാംക്ലാസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്കൂള്‍ വിദ്യാര്‍ത്ഥിയെ തെരുവ് നായ്ക്കള്‍ കടിച്ചു കീറി. തിരുവനന്തപുരം മംഗലപുരം കാരമൂട് സി ആര്‍പി എഫ് റോഡില്‍ ടെക്നോസിറ്റിക്ക് പിന്നില്‍ വെച്ചാണ് സംഭവം നടന്നത്. നജീബ് സബീനാ ബീവി എന്നീ ദമ്പതികളുടെ മകനായ നാദിർ നജീബ് (10) – നാണ് നായയുടെ കടിയേറ്റ് കാലിന് പരിക്ക് പറ്റിയത്. കുട്ടി സ്കൂളില്‍ നിന്നും തിരിച്ച്‌ വീട്ടിലേക്ക് വരുമ്പോള്‍ ആയിരുന്നു സംഭവം നടന്നത്.

പോത്തന്‍കോട് ഗവണ്‍മെന്റ് യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആണ് നാദിര്‍ നജീബ്. സ്കൂള്‍ ബസ്സില്‍ നിന്നും കുട്ടി ഇറങ്ങുന്ന സ്ഥലം ആളൊഴിഞ്ഞ ഇടമായിരുന്നു. ബസിൽ നിന്ന് ഇറങ്ങി പിതാവിനെ കാത്തു നിന്ന കുട്ടിയെ പിന്നീട്  തെരുവ് നായകള്‍ ഓടിച്ചിട്ട് കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിലും നില വിളിയും കേട്ട് രക്ഷിതാക്കളാണ് നായകളെ ഓടിച്ച്‌ വിട്ടത്. പിന്നീട് രക്ഷിച്ച കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ തുടയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. തുടര്‍ന്ന് നാദിറിനെ ജനറല്‍ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വീടിന് സമീപത്ത് 5 ക്ലാസുകാരനെ ഇറക്കാതെ ടെക്നോ സിറ്റിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് കുട്ടിയെ ഇറക്കിവിട്ടതെന്ന് മാതാവ് സബീനാ ബീവി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...