തെരുവ് നായകൾ ആട്ടിൻകുട്ടികളെ കടിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തെരുവ് നായകൾ ആട്ടിൻകുട്ടികളെ കടിച്ചു കൊന്നു. കോട്ടുകാൽ മലമേൽകുന്നിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന പ്രേമൻ്റെ ആട്ടിൻകുട്ടികളെ ആണ് തെരുവ് നായകൾ ആക്രമിച്ച് കൊന്നത്. തിങ്കളാഴ്ച രാത്രി ആട്ടിൻകുട്ടികളെ കാണാൻ ഇല്ലാത്തതിനാൽ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ചൊവ്വാഴ്ച രാവിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെ തെരുവ് നായകൾ കൂട്ടത്തോടെ എത്തി രണ്ട് ആട്ടിൻകുട്ടികളെ ആക്രമിച്ചത് കാണുന്നത്. പറമ്പിൽ മേയുന്ന ആട്ടിൻകുട്ടികൾക്ക് നേരെ തെരുവുനായ് കൂട്ടം പാഞ്ഞടുക്കുന്നതും ഇവയെ കടിച്ച് കൊല്ലുന്നതും ദൃശ്യങ്ങളിലുണ്ട്.

നടത്തിയ പരിശോധനയിൽ സമീപത്തെ പുരയിടത്തിൽ ആട്ടിൻകുട്ടികളെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്തിടെയായി ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്നതിനാൽ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. പലതവണ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടികളുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...