വൈക്കം : തലയോലപറമ്പില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവുനായയാണ് ആക്രമണം നടത്തിയത്. ഒരാള്‍ക്ക് മുഖത്ത് കടിയേറ്റു. മറ്റൊരാളുടെ വയറിനും ബാക്കിയുള്ളവരുടെ കാലിനുമാണ് പരിക്കേറ്റത്. ഇവര്‍ വൈക്കത്തെ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സതേടി.
മാര്‍ക്കറ്റ് ഭാഗത്തും പള്ളിയുടെ ഭാഗത്തും വച്ചാണ് ഈ നായ ആളുകളെ ആക്രമിച്ചത്. കൂടാതെ മറ്റ് തെരുവുനായകളെയും വളര്‍ത്തുനായകളെയും ഈ നായ ആക്രമിച്ചിട്ടുണ്ട്. ആളുകള്‍ ഓടിച്ചുവിടുന്നതിനിടെ വാഹനം ഇടിച്ച് ഈ നായ ചത്തു. ഈ നായയുടെ ശവം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവല്ലയിലേക്ക് അയക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു.