പട്ടാമ്പിയില്‍ തെരുവുനായ ആക്രമണം ; അഞ്ചുപേര്‍ക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പട്ടാമ്പി കപ്പൂരില്‍ വിവിധയിടങ്ങളില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ 6 പേര്‍ക്ക് പരിക്ക്. ബൈക്കില്‍ സഞ്ചരിച്ച അച്ഛനെയും മകളെയും തെരുവു നായ ആക്രമിച്ചു. ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും നായ്ക്കളുടെ ആക്രമണം. പട്ടാമ്പി കപ്പൂരിലാണ് വ്യത്യസ്ത സംഭവങ്ങളിലായി തെരുവുനായയുടെ ആക്രമണം ഉണ്ടായത്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ അച്ഛനും മകളും ഉള്‍പ്പടെ ആറു പേര്‍ക്ക് പരിക്കേറ്റു. പാട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് വിദ്യാര്‍ത്ഥിയായ അശ്വതി, അച്ഛന്‍ രാജഗോപാല്‍ എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അച്ഛനും മകളും സഞ്ചരിച്ച ബൈക്കിന് നേരെ തെരുവുനായ ചാടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

എഞ്ചിനീയര്‍ റോഡില്‍ തെരുവ് നായ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ആനക്കര ഭാഗത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ ബൈക്കിന് നേരെ നായ്ക്കള്‍ കുരച്ച് ചാടുകയായിരുന്നു. ബൈക്കില്‍ നിന്നും വീണ ബൈക്ക് യാത്രികരെ നായ കടിച്ചുപരിക്കേല്‍പ്പിച്ചു. ആനക്കര ചേക്കോട് സ്വദേശി രാവുണ്ണികുട്ടി, കുമരനെല്ലൂര്‍ സ്വദേശി രജനി എന്നിവര്‍ക്കും നായയുടെ ആക്രമണത്തില്‍ പരിക്കുണ്ട്. സാരമായി പരിക്ക് പറ്റിയ ഇരുവരെയും ചാലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രഥമ ശുശ്രൂഷക്ക് ശേഷം തൃശൂര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...

പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

0
പാലക്കാട്: ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ...

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...