കോന്നി : കോന്നിയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. കോന്നി നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ ആണ് തെരുവ് നായകൾ വിലസുന്നത്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതും നായ ശല്യം വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. നഗരത്തിലെ പ്രധാന നിരത്തുകൾ ആണ് നായകളുടെ താവളം. കോന്നി, വകയാർ തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി തവണയാണ് യാത്രക്കാർ അടക്കം തെരുവ് നായയുടെ ആക്രണത്തിന് ഇരയായിട്ടുള്ളത്. വളർത്ത് മൃഗങ്ങൾക്കും നായയുടെ കടിയേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
കോന്നി ചന്തയുടെ പരിസരങ്ങൾ കോന്നി കെ എസ് ആർ ടി സി സ്റ്റാൻഡ് എന്നിവിടങ്ങളിൽ തെരുവ് നായകളുടെ ശല്യം വളരെ കൂടുതൽ ആണെന്ന് നാട്ടുകാർ പറയുന്നു. ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ നായകൾ കടിച്ച് വലിച്ച് പൊതു നിരത്തുകളിൽ ഇടുന്നതും പതിവ് സംഭവം ആണ്. എന്നാൽ നിരവധി തവണ തെരുവ് നായകളുടെ ശല്യം ഉണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. രാത്രിയിലും മറ്റും നായ കുട്ടികളെ വഴിയിൽ ഉപേക്ഷിക്കുന്നതും പതിവ് സംഭവം ആയി മാറുകയാണ്. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം എന്നും ആവശ്യം ശക്തമാണ്.