ഡല്‍ഹി : ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗം ചേര്‍ന്നു. രാവിലെ കുല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ ബാങ്ക് ജീവനക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിരമായി യോഗം ചേര്‍ന്നത്. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച അമിത് ഷാ ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ ; അമിത് ഷായും അജിത് ഡോവലും യോഗം ചേര്‍ന്നു
RECENT NEWS
Advertisment