കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : പട്ടാപകൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വലയിൽ കുടുക്കിയ ശേഷം വെടിവച്ചു കൊന്നു. പഞ്ചായത്ത് ഭരണ നേതൃത്വത്തിന് കാട്ടുപന്നിയെ വെടിവെക്കുന്നതിന് അധികാരം കിട്ടിയ ശേഷം റാന്നി പഞ്ചായത്തിലാണ് ആദ്യ പന്നിയെ വെടിവെച്ചിട്ടത്. റാന്നി- വൈക്കം കുത്തുകല്ലുങ്കൽ പടി പുളിമൂട്ടിൽ മോൻസിയുടെ വക ഉപയോഗിക്കാതെ കിടക്കുന്ന കിണറിലാണ് ഇന്നു ഉച്ചയോടെയാണ് പന്നി വീണതായി നാട്ടുകാർ കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ വനപാലകരും നാട്ടുകാരും ചേർന്ന് വലയിറക്കി പന്നിയെ അതിൽ കുടുക്കിയ ശേഷം ഷൂട്ടർ കാവുങ്കൽ സുകുവാണ് വെടിവെച്ചു കൊന്നത്. ജഢം വനപാലകരുടെ നേതൃത്വത്തില്‍ മറവു ചെയ്തു. വനം അടുത്തെങ്ങുമില്ലെങ്കിലും ഈ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം വർധിച്ചു വരുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പഞ്ചായത്തുകള്‍ക്ക് അധികാരം കിട്ടിയ ശേഷം റാന്നി വനം ഡിവിഷനു കീഴിലെ ആദ്യ പന്നി വേട്ടയാണിതെന്ന് വന പാലകർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...