കോന്നി : എസ് എ എസ്, എസ്എൻഡിപി യോഗം കോളേജിലെ 2020 -23 ബാച്ചിലെ ബിസിഎ വിദ്യാർത്ഥികൾ കിടപ്പു രോഗികൾക്കായി തണ്ണീർമത്തൻ ഫെസ്റ്റ് സംഘടിപ്പിച്ച് മാതൃകയായി. കോളേജ് പ്രിൻസിപ്പൽ കിഷോർ കുമാർ, അധ്യാപിക ബിന്ദു പ്രഭ എന്നിവരാണ് വിദ്യാർത്ഥികൾക്ക് പിന്തുണ നൽകിയത്. ഫെസ്റ്റിലൂടെ മിച്ചം വന്ന തുക കിടപ്പു രോഗികൾക്കായി കോന്നിയിലെ പരിചരണ കേന്ദ്രമായ സ്നേഹാലയത്തിൽ എത്തി കൈമാറി.
ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ശ്യാംലാലിൻറെ സാന്നിധ്യത്തിൽ വിദ്യാർത്ഥി പ്രതിനിധി അനാമികരാജിൽ നിന്നും കോന്നി എസ്എൻ പബ്ലിക്ക് സ്കൂൾ സെക്രട്ടറി സി എൻ വിക്രമൻ ഏറ്റുവാങ്ങി. സ്നേഹാലയം ഭാരവാഹികളായ സോമനാഥൻ, സുരേഷ് ചിറ്റിലക്കാട്, എം.സി രാധാകൃഷ്ണൻ, സന്തോഷ് കുമാർ, ശ്രീകുമാർ മുട്ടത്ത്, എസ്എൻഡിപി ഭാരവാഹികളായ സോമനാഥൻ , ഫെസ്റ്റിന് നേതൃത്വം നൽകിയ വിദ്യാർത്ഥികളായ രശ്മി, പ്രണവ്, ബിജിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.