തെരുവ് നായ്ക്കൾ കാൽനടയാത്രക്കാർക്ക് ഭീഷണി, ഭക്ഷണം നൽകുന്നവർ ശ്രദ്ധിക്കണം ; ഡൽഹി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : തെരുവ് നായ്ക്കൾ കാൽനടയാത്രക്കാർക്ക് ഭീഷണിയാണെന്ന് ഡൽഹി ഹൈക്കോടതി. നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ആളുകൾ ശ്രദ്ധ പുലർത്തണം. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നല്ല കാര്യമാണ്. എന്നാൽ ഇതുവഴി ഭക്ഷണം കണ്ടെത്താനുള്ള അവയുടെ ശേഷി ഇല്ലാതാക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. 18 മാസം പ്രായമുള്ള മകളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയതിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വാനുകളിൽ വന്ന് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നവരുണ്ട്. നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നല്ല കാര്യമാണ്. എന്നാൽ ഭക്ഷണം കണ്ടെത്താനുള്ള അവയുടെ ശേഷിയെ ഇല്ലാതാക്കുകയാണ് ഇവർ – ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ചൂണ്ടിക്കാട്ടി.

ഭക്ഷണം ലഭിക്കുന്നതോടെ നായ്ക്കൾ ആ പ്രദേശം വിട്ട് പോകാതെ അവിടെ തന്നെ തുടരും. കാൽനടയാത്രക്കാർക്ക് അവ ഭീഷണിയായി മാറുകയാണ്. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ ശ്രദ്ധിക്കണമെന്നും ജസ്റ്റിസ് പ്രസാദ് അഭിപ്രായപ്പെട്ടു. നായ്ക്കളെ വന്ധ്യംകരിക്കണം. ഇത്തരം നായ്ക്കൾക്ക് വാക്സിനേഷൻ നൽകാത്തതാണ് കടിയേറ്റ് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള മറ്റൊരു കാരണമെന്നും കോടതി. ഡൽഹി സർക്കാർ, ഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി), ഡൽഹി പോലീസ് എന്നിവരോട് ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദീകരിച്ച് 10 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. ഹർജി ഈ മാസം 13 ന് വീണ്ടും പരിഗണിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....