റാന്നി മുണ്ടപുഴ റോഡില്‍ തെരുവ് വിളക്ക് കത്തുന്നില്ല ; യാത്രക്കാര്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : സന്ധ്യകഴിഞ്ഞാല്‍ റാന്നി താലൂക്ക് ആശുപത്രി റോഡില്‍ ഇരുട്ടില്‍ തപ്പേണ്ട അവസ്ഥയെന്ന് പരാതി. മുണ്ടപ്പുഴ റോഡില്‍ നിന്നും താലൂക്കാശുപത്രിയിലേക്കുള്ള റോഡിലലെ തെരുവു വിളക്കുകളാണ് തെളിയാതായത്. ഇതുമൂലം കാല്‍നടയായും മറ്റും എത്തുന്നവര്‍ ഇരുട്ടില്‍ തപ്പുകയാണ്. രാത്രിയില്‍ എത്തുന്ന രോഗികള്‍ക്കായി മരുന്നുവാങ്ങുന്നതിനും വിവിധ പരിശോധനകള്‍ക്കും മറ്റുമായി കൂട്ടിരിപ്പുകാര്‍ക്ക് പുറത്തു പോകേണ്ട ആവശ്യമുണ്ട്. ഇക്കൂട്ടര്‍ അതുവഴിയെത്തുന്ന വാഹനങ്ങളുടെ വെളിച്ചത്തിലാണ് സഞ്ചരിക്കുന്നത്.

പാര്‍ക്കിംങ് ഗ്രൗണ്ടിലും സന്ധ്യകഴിഞ്ഞാല്‍ പിന്നെ വെളിച്ചമില്ല. ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു സാമൂഹ്യ വിരുദ്ധര്‍ മദ്യപാനം നടത്തുന്നതായും ആരോപണമുണ്ട്. നിലാവ് പദ്ധതിയില്‍ എല്ലായിടത്തും തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രധാന സ്ഥലമായ ആശുപത്രി റോഡ് ഇരുളിലാണ്ടിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല. അടിയന്തരമായി വെളിച്ചം എത്തിക്കുവാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...