അടൂരിൽ വഴിയോരക്കടകള്‍ ഒഴിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ : നഗരത്തിൽ അടൂർ ഗവ.എൽ.പി, യു.പി.സ്കൂളിനു മുന്നിലെ അനധികൃത വഴിയോരക്കടകൾ അടൂർ നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡിന് സമീപത്തെ പഴക്കട ഭാഗികമായും ഒഴിപ്പിച്ചു. ഗതാഗത തടസം, കാൽനടയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നീ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറി എം.രാജുവിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ആദ്യം യു.പി, എൽ.പി സ്കൂളിന്റെ മുന്നിലെ വഴിയോരക്കടകളാണ് ഒഴിപ്പിച്ചത്.

ചില കടകളിൽ ആളില്ലാത്തതിനാൽ സാധനങ്ങൾ ടാർപ്പോളിനിൽ കെട്ടി നഗരസഭാ ഓഫീസിലേക്ക് കൊണ്ടുപോയി. ഉടമസ്ഥർ വരുന്ന മുറയ്ക്ക് ഇവ തിരികെ നൽകുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു. തുണിക്കടകളായിരുന്നു കൂടുതലും. നടപ്പാതയിൽ ടാർപ്പോളിൻ വലിച്ചു കെട്ടിയായിരുന്നു വ്യാപാരം. നഗരത്തിലെ മറ്റ് വ്യാപാരികളുടെ പ്രധാന പരാതിയായിരുന്നു വഴിയോരക്കച്ചവടം. അടൂർ ട്രാഫിക് യൂണിറ്റ് എസ്.ഐ.ജി.സുരേഷ് കുമാർ, നഗരസഭ എച്ച്.ഐ.രാജീവ്, ജെ.എച്ച്.ഐമാരായ കവിത,മനോജ്, ഓവർസീയർ രാജീവ്,സജേഷ്, എൻ.അഖിൽ എന്നിവർ ഒഴിപ്പിക്കലിന് നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...