ബ്രഹ്മപുരത്തേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ കൊച്ചിയുടെ നിരത്തുകളിൽ മാലിന്യം നിറയുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബ്രഹ്മപുരത്തേക്കുള്ള മാലിന്യ നീക്കം നിലച്ചതോടെ കൊച്ചിയുടെ നിരത്തുകളിൽ മാലിന്യം നിറയുന്നു. റോഡരികിൽ പല ഇടങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. ദുർഗന്ധം മൂലം വഴിയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത അവസ്ഥ. മാലിന്യ നീക്കം ഉടൻ പുനസ്ഥാപിച്ചില്ലെങ്കിൽ അതീവ ഗുരുതരമാകും കൊച്ചിയിലെ സ്ഥിതി.

കൊച്ചിയിൽ മാലിന്യ നീക്കം നിലച്ചിട്ട് ഒരാഴ്ച പിന്നിട്ടതോടെ റോഡരികുകൾ മാലിന്യ കൂമ്പാരങ്ങൾകൊണ്ട് നിറഞ്ഞു. വൈറ്റില, ചക്കരപറമ്പ്, തമ്മനം, കലൂർ തുടങ്ങി കോർപറേഷൻ പരിധിയിലെ മിക്ക റോഡുകളിലും സമാന സ്ഥിതിയാണ്. വീടുകളിൽ നിന്നും ഫ്‌ളാറ്റുകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് റോഡരികിൽ തള്ളുന്നത്. പലതും പുഴുവരിച്ച നിലയിലാണ്. കവറുകൾ പൊട്ടി മാലിന്യം റോഡിലേക്ക് ഒഴുകുന്നുണ്ട്. വഴിയാത്രക്കാർക്ക് റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ. മാലിന്യ നീക്കം പുനസ്ഥാപിക്കാൻ അമ്പലമേട് സ്ഥലം കണ്ടെത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ട് ദിവസങ്ങൾ ആയെങ്കിലും ഒന്നുമായില്ല. മാലിന്യം തള്ളാനുള്ള സ്ഥലം കണ്ടെത്തിയിട്ടില്ലെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...