Friday, April 25, 2025 8:44 am

കര്‍ശന പരിശോധന ; നിരവധി പ്രവാസി നിയമലംഘകര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കർശനമായി തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ 19,199ലേറെ വിദേശ തൊഴിലാളികളാണ് അറസ്റ്റിലായത്. ഫെബ്രുവരി എട്ട് മുതൽ 14 വരെയുള്ള കാലയളവിൽ 11,742 ഇഖാമ നിയമലംഘകരും 4,103 അതിർത്തി സുരക്ഷാ ചട്ട ലംഘകരും 3,354 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്.

അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 916 ആയി. ഇവരിൽ 46 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തി വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 101 പേരെ സുരക്ഷാ വകുപ്പ് പിടികൂടി. നിയമ ലംഘനങ്ങൾക്കായി നിലവിൽ വിവിധ ഘട്ടങ്ങളിലായി നിയമനടപടികൾ നേരിടുന്നവരുടെ ആകെ എണ്ണം 52,411 പുരുഷന്മാരും 5,121 സ്ത്രീകളും ഉൾപ്പെടെ ആകെ 57,532 പേരാണ്. 9,813 നിയമലംഘകരെ നാടുകടത്തി. 50,525 നിയമലംഘകരുടെ കേസ് യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗാസ്സയെ ഇസ്രായേൽ പട്ടിണിയിൽ വരിഞ്ഞുമുറുക്കിയിട്ട് 50 നാൾ

0
തെൽ അവിവ് : സഹായം പൂർണമായി വിലക്കിയിട്ട്​ അമ്പതു നാളുകൾ പിന്നിട്ട...

യുവതിയെ കാമുകന് വിവാഹം ചെയ്ത് നൽകി ഭർത്താവ്

0
അഗർത്തല : ഭാര്യയ്ക്ക് പച്ചക്കറി കച്ചവടക്കാരനുമായുള്ള അവിഹിത ബന്ധം കണ്ടെത്തിയതിന് പിന്നാലെ...

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും

0
വയനാട് : വയനാട് എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ മൃതദേഹം...

വനം വകുപ്പിൻ്റെ വാദം തെറ്റ് ; തൊമ്മൻകുത്തിൽ കുരിശ് സ്ഥാപിച്ചത് സംരക്ഷിത വനഭൂമിയിലല്ല

0
ഇടുക്കി: തൊമ്മൻകുത്തിൽ പള്ളി കുരിശ് സ്ഥാപിച്ചത് സംരക്ഷിത വനഭൂമിയിലാണെന്ന വനം വകുപ്പിൻ്റെ...