സര്‍വീസ് റോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് വാഹനം പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ദേശീയ പാതയ്ക്ക് അഭിമുഖമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും പ്രവേശന പാത ഒരുക്കുന്നതിനും കേന്ദ്ര ഉപരിതല ഹൈവേ മന്ത്രാലയം മാര്‍ഗ്ഗ നിര്‍ദ്ദേശം പുതുക്കി പുറപ്പെടുവിച്ചു. ഇന്ധന ബങ്കുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് പുതിയ നിബന്ധന ബാധകമാണ്. ദേശീയ പാതയിലെ സുഗമമായ വാഹന ഗതാഗതത്തിന് തടസ്സം വരുന്ന വിധത്തില്‍ ദേശീയ പാതയിലേക്ക് സര്‍വ്വീസ് റോഡില്‍ നിന്ന് വാഹനം പ്രവേശിക്കുന്നതിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുതുക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് നിര്‍മ്മിച്ച കവാടങ്ങളിലൂടെ മാത്രമേ ഇനി പ്രവേശിക്കാനാകൂ.

ദേശീയ പാതയായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡിലേക്ക് പ്രവേശിച്ചു കൊണ്ടിരുന്നത് ദേശീയപാത പ്രഖ്യാപന ശേഷം അതെ രീതിയില്‍ തുടരാന്‍ അനുവദിക്കില്ല. മീഡിയനുള്ള നാലുവരി ദേശീയ പാതയിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്കിറങ്ങുന്നതും ദേശീയ പാതയിലെ വാഹന ഗതാഗതത്തിന്റെ ഒഴുക്കിന് തടസ്സം വരാത്തവിധത്തിലായിരിക്കണം. ഇതിന് നിശ്ചിത വഴികള്‍ മാത്രമായി പരിമിതപ്പെടുത്തും. വഴിയോരകച്ചവടത്തിലൂടെ ഉണ്ടാകുന്ന ദേശീയപാതയിലെ കൈയ്യേറ്റമാണ് അപകടമേഖലകള്‍ ഉണ്ടാകുന്നതില്‍ പ്രധാന ഘടകം. ഇത് റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അപകടമേഖലയാകാന്‍ സാധ്യതയുള്ള സ്ഥലത്ത് പ്രവേശനം അനുവദിക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...