സംസ്ഥാനത്ത് നാളെ വാഹനപണിമുടക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരാന്‍ ഇടയാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാനത്ത് വാഹനപണിമുടക്ക് നടത്തും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്.

ബി.എം.എസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും വാഹനഉടമകളും പണിമുടക്കില്‍ പങ്കെടുക്കും. ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങള്‍, ചരക്കു കടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ്, കെ.എസ്.ആര്‍.ടി.സി.ബസുകള്‍ തുടങ്ങിയവ നിരത്തിലിറങ്ങില്ല. പാല്‍, പത്രം, ആംബുലന്‍സ്, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, വിവാഹം തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ധന വിലവര്‍ദ്ധന മുഴുവന്‍ ആളുകളെയും പ്രതികൂലമായി ബാധിക്കുന്നതാകയാല്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ പണിമുടക്കിനോട് സഹകരിക്കണമെന്ന് സംയുക്ത സമരസമിതി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...

പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ വരേണ്ടിയിരുന്ന പരന്തൂർ ​വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി...