Friday, May 9, 2025 9:39 pm

മാവേലിക്കര സപ്ലൈകോ മാനേജരുടെ ആഫീസിന് മുൻപിലെ അനിശ്ചിതകാല സമരം താൽക്കാലികമായി നിർത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : മാവേലിക്കര സപ്ലൈകോ മാനേജരുടെ ആഫീസിന് മുൻപില്‍ നടന്നുവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം താൽക്കാലികമായി നിർത്തിവെച്ചു. ആലപ്പുഴ ജില്ലയിലെ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിലാണ്  സമരം താൽക്കാലികമായി നിർത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. ചെറിയനാട് ഗോഡൗണിലെത്തേണ്ട ലോഡുകൾ യാതൊരു അറിയിപ്പുമില്ലാതെ മാവേലിക്കരയിലെ ഒരു സ്വകാര്യ ഗോഡൗണിൽ ഇറക്കി മാവേലിക്കരയിലെ തന്നെ മറ്റൊരു പൂളിലെ 7 തൊഴിലാളികളെ നിർബന്ധിച്ച് ഉപയോഗിച്ച് കയറ്റിറക്ക് തുടങ്ങിയപ്പോഴാണ് ചെറിയനാട് ഗോഡൗണിലെ 24 തൊഴിലാളികൾ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചത്. സംസ്ഥാന മന്ത്രിസഭയിലെ 4മന്ത്രിമാരും ട്രേഡ് യൂണിയൻ പ്രതിനിധികളും യോഗം ചേർന്ന് ചർച്ച ചെയ്ത് എടുത്ത തീരുമാനങ്ങളുടെ ഭാഗമായി ഗോഡൗണിൽ നിന്നും അരി വിതരണം പുനരാരംഭിച്ചത് ഏകപക്ഷീയമായാണ് സപ്ലൈകോ ഉദ്യോഗസ്ഥരും കോൺട്രാക്ടറും ചേർന്ന് അട്ടിമറിച്ചത്.

കഴിഞ്ഞ നാല് വർഷമായിെ ചെയ്തു കൊണ്ടിരുന്ന വാതിൽപ്പടി വിതരണം പൂർണമായും ടി തൊഴിലാളികളിൽ നിന്നും തട്ടിയെടുത്തു. ഇപ്പോൾ ചെങ്ങന്നൂർ AL0 അനുവദിച്ച ലേബർ കാർഡിൽ സൂചിപ്പിച്ച തൊഴിൽ പോലും പൂർണമായും നഷ്ടപ്പെടുകയും ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ചെങ്ങന്നൂർ സബ് ആഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ടി തൊഴിലാളികളുടെ ആനുകൂല്യങ്ങളെല്ലാം തന്നെ കഴിഞ്ഞ 5 മാസത്തോളമായി മുടങ്ങുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ പൊതുവിതരണ – തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ നിരോധനാജ്ഞ പിൻവലിക്കുന്ന മുറയ്ക്ക് സമരം ശക്തിയായി പുനരാരംഭിക്കാൻ തൊഴിലാളികളുടെ സംയുക്ത യോഗം തീരുമാനമെടുത്തു. സി.കെ.ഉദയകുമാർ, എം.കെ മനോജ്, കെ.ദേവദാസ്, വേണു പഞ്ചവടി ,ഭാസി, മനോജ് മോഹൻ ബാബുക്കുട്ടൻ എന്നിവർ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജസ്ഥാനിലെ ജയ്‌സാൽമീരില്‍ സുരക്ഷാ ജാഗ്രതയുടെ ഭാഗമായി സമ്പൂര്‍ണ ‘ബ്ലാക്കൗട്ട്

0
ജയ്‌സാൽമീർ: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം മൂര്‍ഛിച്ചിരിക്കേ രാജസ്ഥാനിലെ ജയ്‌സാൽമീരില്‍ സുരക്ഷാ ജാഗ്രതയുടെ ഭാഗമായി...

ഉറിയില്‍ ശക്തമായ ഷെല്ലാക്രമണവുമായി പാകിസ്ഥാൻ : ഇന്ത്യ ശക്തമായി തിരിച്ചടിച്ചു

0
ജമ്മുകശ്മീർ: വീണ്ടും പ്രകോപനവുമായി പാകിസ്താന്‍. ഉറിയില്‍ ശക്തമായ ഷെല്ലാക്രമണമുണ്ടായി. ഇന്ത്യ ശക്തമായി...

ഓപ്പറേഷന്‍ ഡി-ഹണ്ട് : സ്പെഷൽ ഡ്രൈവിൽ 62 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മേയ് 08) സംസ്ഥാനവ്യാപകമായി നടത്തിയ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ വനിതാ ശിശുവികസന വകുപ്പിന്റെ പന്തളം-രണ്ട് ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് ഒരു വര്‍ഷത്തെ...