പാലക്കാട് : നിയമം ലംഘിച്ച് ചീറിപ്പായുന്ന ബസുകള്‍ക്ക് മൂക്കുകയറിടാന്‍ സ്പെഷല്‍ ഡ്രൈവുമായി പോലീസ്. സദാ തുറന്നുകിടക്കുന്ന ഡോറുമായി സര്വിസിനിറങ്ങിയ 44 ബസുകള്‍ക്കാണ് ബുധനാഴ്ച പാലക്കാട് ട്രാഫിക്ക് എന്‍ഫോഴ്സ്മെന്റ് യൂനിറ്റ് നടത്തിയ പരിശോധനയില്‍ പിടി വീണത്. തുറന്നുകിടക്കുന്ന ഡോറുകളില്‍ നിന്ന് ആളുകള്‍ വീഴുന്നതടക്കം അപകടങ്ങള്‍ സംബന്ധിച്ച് പരാതിയുയര്ന്നതോടെയായിരുന്നു പരിശോധന. ബുധനാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നുവരെ നടന്ന പരിശോധനയില്‍ യൂനിറ്റിലെ നാല് എസ്.ഐ മാരുടെ നേതൃത്വത്തില്‍ പാലക്കാട് നഗരത്തിലേക്ക് പ്രവേശിക്കുന്ന കല്‍മണ്ഡപം, ചക്കാന്തറ, മണപ്പുള്ളിക്കാവ്, ശേഖരിപുരം, പാലാട്ട് ആശുപത്രി പരിസരം തുടങ്ങിയ ഭാഗങ്ങളില്‍ നാല് സംഘമായായിരുന്നു പരിശോധന. ട്രാഫിക് എസ്.ഐ മാരായ എം.ഹംസ, ഷാഹുല്‍ ഹമീദ്, മധുസൂദനന്, ഭുവനദാസ്, ഷണ്മുഖന് എന്നിവര്‍ നേതൃത്വം നല്കി. നിയമം ലംഘിച്ചതായി കണ്ടെത്തിയ ബസുകളില്‍ നിന്ന് പിഴയീടാക്കുമെന്ന് ട്രാഫിക് എസ്.ഐ എം.ഹംസ പറഞ്ഞു.
നിയമം ലംഘിച്ച് ചീറിപ്പായുന്ന ബസുകള്‍ക്ക് മൂക്കുകയറിടാന്‍ സ്പെഷല്‍ ഡ്രൈവുമായി പോലീസ്
RECENT NEWS
Advertisment