കാമുകനെ കാണാനിറങ്ങിയ ഭാര്യയെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് കാമുകനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : പുലര്‍ച്ചെ കാമുകനെ കാണാനിറങ്ങിയ ഭാര്യയെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് കാമുകനെ കുത്തിക്കൊന്നു. ഡല്‍ഹി സ്വദേശിയായ യോഗേഷ് കുമാറാണ് രാജസ്ഥാനിലെ ജയ്പൂരില്‍ വെച്ച്‌ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ നഗരത്തിലെ വിശ്വകര്‍മ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം നടന്നത്. ഭര്‍ത്താവുമായി ജയ്പുരില്‍ താമസിക്കുന്ന യുവതിയുമായി യോഗേഷ് പ്രണയത്തിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കാമുകിയെ കാണാന്‍ വേണ്ടിയാണ് യോഗേഷ് ഡല്‍ഹിയില്‍നിന്ന് ജയ്പൂരിലെത്തിയത്. തുടര്‍ന്ന് കാമുകിയെ വീടിന് പുറത്തേക്ക് വിളിച്ചപ്പോള്‍ അവരെ പിന്തുടര്‍ന്നെത്തിയ ഭര്‍ത്താവ് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. യോഗേഷുമായുള്ള രഹസ്യബന്ധത്തെക്കുറിച്ച്‌ യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞതും ഇതിനുപിന്നാലെയുണ്ടായ തര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ഭാര്യ കാമുകനുമായി ഫോണില്‍ സംസാരിക്കുന്നത് ഭര്‍ത്താവ് കേട്ടിരുന്നു. വീടിന് സമീപത്തുണ്ടെന്നും പുറത്തുവരണമെന്നുമാണ് കാമുകന്‍ യുവതിയോട് ആവശ്യപ്പട്ടത്.

തുടര്‍ന്ന് യുവതി വീടിന് പുറത്തിറങ്ങി കാമുകന്‍ കാത്തുനില്‍ക്കുന്ന ബസ് സ്റ്റോപ്പിലേക്ക് പോയി. യുവതിയുടെ ഭര്‍ത്താവ് ഇവരെ രഹസ്യമായി പിന്തുടര്‍ന്നു. ഭാര്യ കാമുകനെ കണ്ടതിന് പിന്നാലെ ഇയാള്‍ കത്തിയുമായി ഓടിയെത്തി. ആദ്യം ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും പിന്നാലെ പ്രതി യോഗേഷിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. യോഗേഷ് എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കത്തി കൊണ്ട് കഴുത്തറുക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. റോഡില്‍ ചോരവാര്‍ന്ന് കിടന്ന യോഗേഷിനെ പിന്നീട് യുവതിയും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായും ജയ്പൂര്‍ വെസ്റ്റ് ഡി.സി.പി റിച്ച തോമര്‍ പറഞ്ഞു. യുവതിയെയും നാട്ടുകാരെയും വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രണയത്തെച്ചൊല്ലിയാണ് യോഗേഷിനെ കുത്തിക്കൊന്നതെന്ന് വ്യക്തമായത്. യുവതിയും കൊല്ലപ്പെട്ട യോഗേഷും ഡല്‍ഹി സ്വദേശികളാണ്. ആക്രിക്കച്ചവടക്കാരനായ യോഗേഷിനെ കടയില്‍ പോയസമയത്താണ് യുവതി പരിചയപ്പെട്ടതെന്നും ഇരുവരും രഹസ്യമായി പ്രണയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...