‘ ഓർഡിനസ് ഉടൻ വേണം ‘ ; ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരും ; ഐ.എം.എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഡോക്ടർമാരുടെ സമരം തുടരുമെന്ന് ഐ.എം.എ. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികൾ. ഓർഡിനൻസ് ഉടൻ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഓർഡിനൻസിന് വന്ദനയുടെ പേരിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഓർഡിനൻസ് എന്നിറക്കുമെന്ന കാര്യത്തിൽ തീരുമാനം അറിയിക്കണം.വന്ദനയുടെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം വേണമെന്ന് ആവശ്യപ്പെട്ടു.ആരും ജോലി ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ല. വൈകീട്ട് ആക്ഷൻ കമ്മിറ്റി യോഗം ചേരുമെന്നും തുടർനടപടികൾ പിന്നീട് തീരുമാനിക്കുമെന്നും ഐ.എം.എ പ്രതിനിധികൾ പറഞ്ഞു.

അതേസമയം, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു .നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം ചേരുക.ആരോഗ്യ വകുപ്പ് മന്ത്രി ,ചീഫ് സെക്രട്ടറി ,ആഭ്യന്തരസെക്രട്ടറി , ആരോഗ്യ വകുപ്പ് സെക്രട്ടറി ,നിയമ സെക്രട്ടറി , മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ , സംസ്ഥാന പോലീസ് മേധാവി , എ ഡി ജി പിമാർ ,ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...