ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്നലെ രാത്രി 10:04 ഓടെയായിരുന്നു സംഭവം. ധർമ്മശാലയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ മാറി കാംഗ്ര-ചമ്പ അതിർത്തിയിലെ ധർ ഗോദോയ് എന്ന സ്ഥലത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. ഭൂമിക്കടിയിൽ വെറും 5 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഈ ഭൂചലനം രൂപപ്പെട്ടത്. ആഴം കുറവായതിനാൽ തന്നെ പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടു. ചമ്പ, കാംഗ്ര, ധർമ്മശാല, സംസ്ഥാന തലസ്ഥാനമായ ഷിംല എന്നിവിടങ്ങളിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടു. കൂടാതെ സമീപ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലും നേരിയ പ്രകമ്പനമുണ്ടായി.

ആളപായമോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും കൂട്ടത്തോടെ തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടിയിറങ്ങി. ഉയർന്ന ഭൂചലന സാധ്യതയുള്ള ‘സീസ്മിക് സോൺ 5’ മേഖലയിലാണ് ഹിമാചലിലെ ചമ്പ, കാംഗ്ര അടക്കമുള്ള ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെടുന്നത്. നിലവിൽ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...