ഇംഫാൽ : മണിപ്പൂരിൽ വീണ്ടും ശക്തമായ ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്‌മോളജി പ്രകാരം 5.2 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ മണിപ്പൂരിലെ കാംജോങ്ങിലാണ് ഭൂചലനമുണ്ടായത്. രാവിലെ 5:59 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഉറങ്ങിക്കിടക്കുന്ന പ്രദേശവാസികൾ ഭയന്ന് വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. ഉപരിതലത്തിൽ നിന്ന് 62 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല. കഴിഞ്ഞ ദിവസം ജപ്പാനിൽ വൻ ഭൂചലനം ഉണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 7.4 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയതെന്ന് രാജ്യത്തെ മെട്രോളജിക്കൽ ഏജൻസി അറിയിച്ചു. അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ രൂപപ്പെടാമെന്നും മുന്നറിയിപ്പുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























