സിപിഐഎം വിട്ടവരെ പുതിയ പാർട്ടിയിൽ എത്തിക്കാൻ കരുനീക്കങ്ങളുമായി പി.വി. അൻവർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സിപിഐഎം വിട്ടവരെ പുതിയ പാർട്ടിയിൽ എത്തിക്കാൻ കരുനീക്കങ്ങളുമായി പി.വി. അൻവർ. ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ, പി.കെ. ശശി, എന്നിവരെ നേരിൽ കാണാണ് അൻവർ നീക്കം നടത്തുന്നത്. പുതിയ പാർട്ടിയുടെ നയ രൂപീകരണത്തിന് സിപിഐഎം അസംതൃപ്തരുടെ അഭിപ്രായവും തേടുമെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ ബന്ധം ഉപേക്ഷിച്ചത്. ഇതിനുപിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അൻവർ അറിയിച്ചിരുന്നു. പിണറായിസത്തെയും ഫാസിസത്തെയും ചെറുക്കാൻ കോൺഗ്രസിനൊപ്പം പ്രവർത്തിക്കും എന്ന് അൻവർ പറഞ്ഞു. മെയ് പകുതിയോടെ പ്രവർത്തനം തുടങ്ങും.മതേതര- ജനാധിപത്യ- സംസ്ഥാന പാർട്ടിയാണ് രൂപീകരിക്കുക എന്നും അൻവർ പ്രഖ്യാപിച്ചിരുന്നു.

ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ, പാർട്ടിയിൽ ഉണ്ടായിരുന്ന സമയത്ത് അൻവർ നേതൃത്വത്തിന് നൽകിയ കത്ത് തൃണമൂൺ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. എംഎൽഎമാർ അടക്കം കേരളത്തിലെ മുതിർന്ന നേതാക്കൾ തൃണമൂൽ കോൺഗ്രസിൽ എത്തുമെന്ന് അവകാശപ്പെട്ടു കൊണ്ടുള്ള കത്താണ് അൻവർ നേതൃത്വത്തിന് കൈമാറിയത്. യു. പ്രതിഭ, കോവൂർ കുഞ്ഞുമോൻ, കെ.പി. മോഹനൻ, കെ.കെ. രമ എന്നിവരടക്കം അഞ്ച് എംഎൽഎമാർ തൃണമൂലിലേക്ക് വരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് അൻവർ ടിഎംസി നേതൃത്വത്തിന് നൽകിയ കത്തിൽ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...