ഡൽഹിയിൽ ശക്തമായ കാറ്റും മഴയും ; ഇൻഡിഗോ വിമാനത്തിൻ്റെ ലാൻഡിംഗ് വൈകിച്ച് പൈലറ്റ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് ഇൻഡിഗോ വിമാനത്തിൻ്റെ ലാൻഡിംഗ് പൈലറ്റ് വൈകിച്ചു. റായ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന 6E 6313 വിമാനത്തിൻ്റെ ലാൻഡിംഗാണ് വൈകിയത്. റായ്പൂരിൽ നിന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5.05 ന് എത്തിച്ചേരേണ്ട ഇൻഡിഗോ വിമാനമായിരുന്നു ഇത്. ശക്തമായ കാറ്റ് കാരണം 5.43 നാണ് വിമാനം ലാൻഡ് ചെയ്തത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നതിനാൽ വിമാനം ലാൻഡിംഗ് ചെയ്യാൻ കഴിയില്ലയെന്ന് പൈലറ്റ് വ്യക്തമാക്കി. വിമാനം വീണ്ടും ഉയരത്തിലേക്ക് ഉയർത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിമാനം ശക്തമായി കുലുങ്ങുമ്പോൾ യാത്രക്കാർ നിലവിളിക്കുന്നതും ക്യാബിനുള്ളിൽ നിന്ന് എടുത്ത വീഡിയോയിൽ കാണാം.

ഡൽഹിയുടെ ചില ഭാഗങ്ങളിൽ ഇന്നലെ ഇടിമിന്നലോടുകൂടി ശക്തമായ മഴയും കാറ്റും ഉണ്ടായതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കിഴക്ക്-തെക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന മേഘക്കൂട്ടമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായതെന്നും കാലാവസ്ഥാ വകുപ്പ് (IMD) പറഞ്ഞു. ഡൽഹിയിലെ തെക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയതായും രണ്ട് മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയതായും റിപ്പോർട്ടുണ്ട്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന പാലത്തിൽ വൈകുന്നേരം 4.30 ഓടെ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായും പ്രഗതി മൈതാനത്ത് 76 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്നും ഇടിമിന്നലോട് കൂടിയ മഴയും, ശക്തമായ കാറ്റും (മണിക്കൂറിൽ 40-50 കിലോമീറ്റർ) ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...