കണ്ണൂര്‍ : മൊബൈല്‍ റേഞ്ചിനായി മരത്തില്‍ കയറിയ ആദിവാസി വിദ്യാര്‍ഥിക്ക് മരത്തില്‍ നിന്ന് വീണ് ഗുരുതര പരുക്ക്. കണ്ണവം പന്നിയോട് ആദിവാസി കോളനിയിലെ അനന്തു ബാബുവിനാണ് പരുക്കേറ്റത്. മരത്തിലിരുന്ന് ഫോണ്‍ റേഞ്ച് നോക്കുന്നതിനിടെ നിയന്ത്രണംവിട്ട് പാറക്കൂട്ടത്തിലേക്ക് വീഴുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ അനന്തുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
72 കുട്ടികളുള്ള കോളജില്‍ റേഞ്ചില്ലാത്തത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ഇതുവരെ നടപടിയായിരുന്നില്ല. ഫോണ്‍ റേഞ്ച് ലഭിക്കാത്ത് കാരണം സ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസിന് കുട്ടികള്‍ പ്രയാസപ്പെടുന്നതായി കോളനിവാസികള്‍ പറയുന്നു.