പാലക്കാട് : കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെ കുഴഞ്ഞു വീണു വിദ്യാര്‍ഥിനി മരിച്ചു. മണ്ണാര്‍ക്കാട് പയ്യനെടം അക്കിപ്പാടത്ത് നടക്കാവില്‍ രാജീവിന്റെ മകള്‍ അനാമിക (18) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉടന്‍ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് കാഞ്ഞിരപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിവരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.