കുത്തിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവം ; ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നാദാപുരത്ത് സ്വകാര്യ ക്ലിനിക്കിലെ കുത്തിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ന്യൂക്ലിയസ് ക്ലിനിക്ക് എന്ന സ്വകാര്യ ക്ലിനിക്കിലെ മാനേജിംഗ് ഡയറക്ടറും പീഡിയാട്രിഷനുമായ ഡോ.സലാവുദ്ദീന്‍, മാനേജിംഗ് പാര്‍ട്‌നര്‍ മുടവന്തേരി സ്വദേശി റഷീദ്, നഴ്‌സ് പേരോട് സ്വദേശിനി ഷാനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകന്‍ തേജ്‌ദേവ് (12) ന്റെ മരണത്തെ തുടര്‍ന്നാണ് നടപടി.

ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം. മാതാവിനൊപ്പം കഫംക്കെട്ടിന് ചികിത്സ തേടിയാണ് കുട്ടി ക്ലിനിക്കിലെത്തിയത്. പിന്നീട് തേജ്‌ദേവിനെ അഡ്മിറ്റ് ചെയ്യുകയും കുത്തിവെപ്പ് നല്‍കുകയും ചെയ്തു. കുത്തിവെപ്പ് നല്‍കിയതിനു പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്ലിനിക്ക് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് കുട്ടിയുടെ മരണ കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നാദാപുരം പോലീസില്‍ പരാതിപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...

വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി

0
ഡൽഹി: വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും...