വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കൽ വീട്ടിൽ അലിമോൻ്റെ മകൾ ആയിഷ ഹിഫയാണ് (11) മരിച്ചത്. വട്ടേനാട് ജിവിഎച്ച്എസ് എസ് ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഉയരക്കുറവ് പരിഹരിക്കാനുള്ള വ്യായാമത്തിനായി വീടിൻ്റെ അടുക്കളയിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ അബദ്ധത്തിൽ കുരുങ്ങിയാണ് കുട്ടി മരിക്കാനിടയായതെന്ന് വീട്ടുകാർ മൊഴി നൽകിയതായി തൃത്താല പൊലീസ് അറിയിച്ചു. കുട്ടിയുടെ മാതാവും സഹോദരിയും പുറത്ത് പോയ സമയത്താണ് അപകടമുണ്ടായത്.

വീട്ടിലുണ്ടായിരുന്ന മുത്തശ്ശിമാർ കുട്ടിയെ കുറച്ചു നേരമായി കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കയറിൽ കുരുങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തൃത്താല പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...