മെൽബണിൽ കുന്നംകുളം സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഡാൻഡിനോംഗ് (ഓസ്ട്രേലിയ) :  മെൽബണിലെ സൗത്ത് ഈസ്റ്റിലെ പാർക്കിൽ മലയാളി വിദ്യാർത്ഥി തൂങ്ങി മരിച്ചതായി കാൻബറയിലെ ഇന്റർപോൾ ഡൽഹി ഇന്റർപോളിനെ വിവരമറിയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി ക്ലയ്ഡ് നോർത്തിൽ താമസമാക്കിയിരുന്ന കുന്നംകുളം സ്വദേശി വി.എസ്. റിഷിരാജാണ് (28) മരിച്ചത്. കുന്നംകുളം ചീരൻകുളങ്ങര അമ്പലം റോഡിൽ ആർത്താട്ട് കരയിൽ വളപ്പിൽ ഷാലു – റീത്ത ദമ്പതികളുടെ മകനാണ്. 2019 ജൂലൈ 8 ന് സിഡ്നി എയർ പോർട്ടിൽ എത്തിയ റിഷിരാജ് സിഡ്നിയിലെ യംഗിൽ ആയിരുന്നു ആദ്യം താമസിച്ചിരുന്നത്. അവിടെ നിന്നും ജോലി തേടിയാണ് മെൽബണിൽ എത്തിയത്. സെപ്റ്റംബർ 14 ന് ഡാൻഡിനോംഗ് പോലീസ് പഡോക്ക് റോഡ് പാർക്കിൽ തൂങ്ങിമരിച്ചുവെന്നാണ് ഇന്റർ പോൾ മുഖേന വീട്ടിൽ അറിയിച്ചത്.

കടുത്ത മാനസിക സമ്മർദം നേരിട്ടിരുന്നുവെന്നും അതിന് ചികിൽസ നടത്തുന്നുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ഉറ്റവരെ കണ്ടെത്താൻ സാധിക്കാത്തതിനാൽ ആണ് അദ്ദേഹത്തിന്റെ ഇൻഡ്യൻ ഡ്രൈവിംഗ് ലൈസൻസ് പ്രകാരം പോലീസ് അന്വേഷണം നടത്തിയത് എന്ന് പോലീസ് ഉദ്യോഗസ്ഥനായ അലക്സാണ്ടർ ലോയ്ഡ് ഇൻറർപോളിന്റെ കത്തിൽ പറയുന്നു. മം എന്നെഴുതിയ ഒരു നമ്പറും ഉണ്ടായിരുന്നു. കോറോണർ നടപടികൾ പൂർത്തിയാക്കി ഈയാഴ്ച തന്നെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന നടപടികൾ നടന്നു വരുന്നു. ഉപരിപഠനത്തിന് വന്ന റിഷിരാജിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുവാനായി മലയാളികൾ പണസമാഹരണം നടത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...