അധ്യാപിക കള്ളിയെന്ന് വിളിച്ചു ; പത്താം ക്ലാസുകാരി സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട്‌ : തമിഴ്നാട്ടിലെ കരൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെ ഒന്നാം നിലയില്‍ നിന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ചാടി. പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലെ സാംസ്‌കാരിക പരിപാടിക്കിടെ അധ്യാപിക കള്ളിയെന്ന് വിളിച്ച് അപമാനിച്ചെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി കാല്‍തെറ്റി വീണതാണോയെന്ന് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് നടന്ന സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ വെളിപ്പെടുത്തല്‍ വീഡിയോ വൈറലായി.

‘ഞങ്ങളുടെ സ്‌കൂളില്‍ സാംസ്‌കാരിക പരിപാടികള്‍ നടക്കുകയായിരുന്നു. ഒരു പരിപാടിയുടെ വീഡിയോ എടുക്കാന്‍ ഒരു പെണ്‍കുട്ടി എന്നോട് ആവശ്യപ്പെട്ടു. ഇല്ല എന്ന് ഞാന്‍ പറഞ്ഞു. പിന്നീട് മറ്റൊരാള്‍ക്ക് ഫോണ്‍ കൈമാറാന്‍ അവള്‍ എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ആ കുട്ടി അകലെയായതിനാല്‍ ഞാന്‍ വീഡിയോ എടുത്തു. ഇത് കണ്ട് ടീച്ചര്‍ എന്നെ പിടിച്ച് ശകാരിച്ചു.

മറ്റൊരാള്‍ എന്നോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടതായി ഞാന്‍ അവരോട് പറഞ്ഞെങ്കിലും ടീച്ചര്‍ എന്നെ വിശ്വസിച്ചില്ല. കൂൂടാതെ അവിടെ കൂടിനിന്ന എല്ലാവരുടെയും മുമ്പില്‍ വെച്ച് കള്ളിയെന്ന് എന്ന് വിളിക്കുകയും ചെയ്തു. മറ്റ് വിദ്യാര്‍ത്ഥികള്‍ ഇത് കണ്ടതോടെ എനിക്ക് സഹിക്കാനായില്ല’, കുട്ടി പറയുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...