വിദ്യാർഥിയുടെ ഓൺലൈൻ കളിയിൽ പോയത് സഹോദരിയുടെ വിവാഹത്തിനുള്ള നാലുലക്ഷം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : ഒന്‍പതാംക്ലാസുകാരന്റെ ഓൺലൈൻ കളിഭ്രമം കളഞ്ഞത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാർ സൂക്ഷിച്ച നാലു ലക്ഷം രൂപ. കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്പാദിച്ച മുഴുവൻ പണവും നഷ്ടപ്പെട്ടത് മാതാപിതാക്കൾ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനുശേഷം മാത്രം. വിവാഹം അടുത്തപ്പോൾ തുക പിൻവലിക്കാൻ ബാങ്കിൽ ചെന്നപ്പോഴാണ് ഒരു പൈസപോലും ഇല്ലെന്ന് മനസ്സിലായത്. പക്ഷേ ബാങ്ക് അധികൃതർ കൈമലർത്തി. പണം പല അക്കൗണ്ടുകളിലേക്കായി പോയതിന്റെ രേഖകൾ അവരുടെ കൈവശമുണ്ടായിരുന്നു.

ഈ രേഖകളുമായി ഇവർ പോലീസിനെ സമീപിച്ചു. പണം ആരൊക്കെയാണ് പിൻവലിക്കുന്നതെന്ന് പോലീസ് പരിശോധിച്ചപ്പോൾ പല അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് കണ്ടു. ഒമ്പതാംക്ലാസുകാരനാണ് തുക മാറ്റിയതെന്നും വ്യക്തമാക്കി. പഠിക്കാൻ മിടുക്കനായ വിദ്യാർഥിക്ക് വീട്ടുകാർ ഒരു മൊബൈൽഫോൺ വാങ്ങിനൽകിയിരുന്നു. ഇതില്‍ ഉപയോഗിച്ചിരുന്നത് അമ്മയുടെ പേരിലുള്ള സിംകാർഡാണ്. ഈ നമ്പർതന്നെയാണ് ബാങ്ക് അക്കൗണ്ടിലും നൽകിയിരുന്നത്.

ബാങ്കിൽനിന്നുള്ള മെസ്സേജുകൾ വിദ്യാർഥിയുടെ തന്നെ ഫോണിലേക്കാണ് വന്നത് എന്നതിനാൽ മറ്റാരും ഇതറിഞ്ഞില്ല. ഇങ്ങനെ തുകമുഴുവൻ ചോർന്നുപോയി. അബദ്ധംപറ്റിയ ഒമ്പതാംക്ലാസുകാരന് പോലീസുതന്നെ കൗൺസിലിങ് ഏർപ്പെടുത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിർച്വൽ ക്യൂ ; മണിക്കൂറിൽ 300 പേർക്ക് ദർശനം...

0
തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം സുഗമമാക്കുവാൻ ദേവസ്വം നടപ്പാക്കുന്ന...

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...