മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം കേരളത്തിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടി കേരളത്തിലെത്തിയ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിലെത്തിയ മഹാരാഷ്ട്രാ പോലീസിനൊപ്പം നടത്തിയ തെരച്ചിലിലാണ് നെടുങ്കണ്ടം പാമ്പാടുംപാടയില്‍ നിന്നും പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്.

രണ്ട് മാസത്തിന് മുമ്പാണ് പെണ്‍കുട്ടി കാമുകനൊപ്പം കേരളത്തിലെത്തിയത്. ഇടുക്കിയല്‍ പെണ്‍കുട്ടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്ഥില്‍ മഹാരാഷ്ട്ര പോലീസ് വ്യാഴാഴ്ച നെടുങ്കണ്ടത്ത് എത്തുകയായിരുന്നു. കമിതാക്കളുടെ മൊബൈല്‍ ലൊക്കേഷന്‍ മനസിലാക്കി ഇടുക്കിയിലെത്തിയ മഹാരാഷ്ട്ര പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തുവാന്‍ നെടുങ്കണ്ടം പോലീസിന്റെ സഹായം തേടി.

പാമ്പാടുംപാറയിലെ ഏലത്തോട്ടത്തില്‍ കുറച്ച്‌ നാളുകള്‍ക്ക് മുമ്പ് ജോലി തേടി കമിതാക്കള്‍ എത്തുകയായിരുന്നു. നെടുങ്കണ്ടം സിഐ ബി.എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം വ്യഴാഴ്ച പാമ്പാടുംപാറ എസ്റ്റേറ്റ് കേന്ദ്രികരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും ഇരുവരേയും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.

പോലീസ് എത്തിയ വിവരം അറിഞ്ഞ ഇരുവരും ഇവിടെ നിന്നും മുങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ പെണ്‍കുട്ടിയെ കോമ്പയാര്‍ ഭാഗത്തെ ഏലത്തോട്ടത്തിന് സമീപം കണ്ടെത്തി. പെണ്‍കുട്ടിയെ പോലീസ് പിടികൂടുന്നത് കണ്ട് കാമുകന്‍ ഓടിരക്ഷപെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...