സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് “സമധ്വ 2025” നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാർത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉള്ള ഈ വർഷത്തെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് “സമധ്വ 2025” ആരംഭിച്ചു പത്തനംതിട്ട അഡി. എസ്. പി. ബേബി പി.വി (ജില്ലാ നോഡൽ ഓഫീസർ എസ്. പി. സി. പ്രൊജക്ട്) ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വ്യക്തിത്യ വികസനത്തിൽ എസ്.പി.സി വഹിക്കുന്ന പങ്ക് വിദ്യാർത്ഥികൾ നിർവഹിക്കേണ്ട സാമൂഹിക ഉത്തരവാദിത്തം രാഷ്ട്ര നിർമ്മിതിയിൽ വിദ്യാർത്ഥികളുടെ പങ്ക് ഇവയെ പറ്റി അഡി. എസ്. പി. ഓർമിപ്പിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യൂ സ്‌കറിയ അദ്ധ്യഷത വഹിച്ച യോഗത്തിൽ പത്തനംതിട്ട മുൻസിപ്പൽ കൗൺസിലർ സി.കെ അർജ്ജുനൻ, സ്ക്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ. ജോൺ പോൾ മാത്യു. ട്രാഫിക്ക് എസ്.ഐ അജി. ശാമുവേൽ, എസ്.ഐ, രാജേഷ്.കെ സിവിൽ പോലീസ് ഓഫീസർ, അയന മറിയം ജേക്കബ് പ്ലറ്റൂൺ ലീഡർ, സി.പി.ഓ.മിന്റോ വി.റ്റി, എ.സി.പി.ഓ.മേരി മത്തായി എന്നിവർ പ്രസംഗിച്ചു. 3 ദിവസങ്ങളിൽ ആയി നടക്കുന്ന ക്യാമ്പിൽ ജൻഡർ ഇക്വാളിറ്റി, സെൽഫ് ഡിഫൻസ്, സൈബർ സുരക്ഷ, വൺ സ്കൂൾ വൺ കമ്മ്യൂണിറ്റി പ്രാജക്ട്, യോഗ തുടങ്ങിയ വിവിധ വിഷയങ്ങൾ ഉൾകൊള്ളിച്ചിരിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...