കല്‍പ്പാത്തിപ്പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിക്കായി തിരച്ചില്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്​: കല്‍പ്പാത്തിപ്പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിക്കായി തിരച്ചില്‍ തുടരുന്നു. സ്കൂബ ​ഡൈവിങ്​ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. രണ്ടാംദിവസത്തെ തിരച്ചില്‍ വ്യാഴം വൈകീട്ട് നിര്‍ത്തി. ബുധന്‍ വൈകീട്ട് അഞ്ചോടെയാണ് ഗോവിന്ദരാജപുരം തടയണയുടെ​ താഴെ​ കോയമ്ബത്തുര്‍ തുടിയല്ലൂര്‍ സ്വദേശി ഉദയശങ്കറിന്റെ മകന്‍ കെല്‍ഷാവിന്‍ ഒഴുക്കില്‍പ്പെട്ടത്​. തുടിയല്ലൂര്‍ സ്‌കൂളില്‍ പത്താംക്ലാസ്‌ വിദ്യാര്‍ഥിയാണ്​.

ചികിത്സയിലിരിക്കുന്ന കുന്നുംപുറത്തെ ബന്ധുവിനെ സന്ദര്‍ശിക്കാനാണ്​ ഉദയശങ്കറും മക്കളായ കെന്‍ഷാവിനും അനുജന്‍ ടോണിയും കല്‍പ്പാത്തിയിലെത്തിയത്​. അച്ഛനും ചെറിയച്ഛനും അനിയനുമൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വൈകീട്ട് വീട്ടിലേക്ക് മടങ്ങാനിരുന്നതാണെങ്കിലും ചെറിയച്ഛന്‍ വിനോദ്കുമാറിനൊപ്പം കെന്‍ഷാവിനും ടോണിയും കുളിക്കാന്‍ പുഴയിലേക്ക് പോയി. വിനോദ് കുമാറും ടോണിയും കുളി കഴിഞ്ഞ് കടവില്‍നിന്ന് കയറാനിരിക്കെ പുഴയിലേക്കിറങ്ങിയ കെന്‍ഷാവിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്ന് ടൗണ്‍ നോര്‍ത്ത്​ പോലീസ് പറഞ്ഞു.

രക്ഷിക്കാന്‍ വിനോദ് കുമാര്‍ വെള്ളത്തിലേക്ക് ചാടിയെങ്കിലും കുത്തൊഴുക്കുമൂലം രക്ഷിക്കാനായില്ല. മരക്കൊമ്പില്‍ തടഞ്ഞ് രക്ഷപ്പെടാനാകാതെ കുടുങ്ങിയ വിനോദ്കുമാറിനെ നാട്ടുകാരാണ് കരയ്‌ക്കെത്തിച്ചത്. പ്രതികൂല കാലവസ്ഥയും ശക്തമായ ഒഴുക്കും ബുധനാഴ്​ച രക്ഷാപ്രവര്‍ത്തനത്തിന്‌ തടസ്സമായി. വെള്ളിയാഴ്ചയും തിരച്ചില്‍ തുടരുമെന്ന്​ അഗ്നിരക്ഷാസേന പാലക്കാട്​ സ്​റ്റേഷന്‍ ​ഓഫീസര്‍ ജോബി ജേക്കബ്​ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...