സ്കൂള്‍ ബസ്സില്‍ നിന്നും തെറിച്ച്‌ വീണ് കുട്ടിയ്ക്ക് പരിക്കേല്‍ക്കാന്‍ ഇടയായ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്കൂള്‍ ബസ്സില്‍ നിന്നും തെറിച്ച്‌ വീണ് കുട്ടിയ്ക്ക് പരിക്കേല്‍ക്കാന്‍ ഇടയായ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ആലുവ നാലാം മൈല്‍ പാറേക്കാട്ടില്‍ വീട്ടില്‍ അനീഷ് (46) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് പേങ്ങാട്ടുശ്ശേരി ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. സ്കൂള്‍ ബസ്സിന്റെ എമര്‍ജന്‍സി ഡോര്‍ ശരിയായ വിധത്തില്‍ ഉറപ്പിക്കാത്തതുമൂലം കുട്ടി റോഡില്‍ തെറിച്ച്‌ വീഴുകയായിരുന്നു.

ആലുവയിലാണ് സ്കൂള്‍ ബസില്‍ നിന്ന് വിദ്യാര്‍ത്ഥിനി തെറിച്ചുവീണത്. ആലുവ വഴുങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്കൂളിന്റെ ബസ്സിലാണ് അപകടമുണ്ടായത്. സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍പെട്ടത്. ബസ്സിന്റെ എമര്‍ജന്‍സി വാതില്‍ വഴി കുട്ടി പുറത്തേക്ക് വീഴുകയായിരുന്നു. റോഡിലേക്ക് വീണ വിദ്യാര്‍ഥിനി തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സ്കൂള്‍ ബസ്സിന്റെ പുറകേ വന്ന ബസ്സ് കുട്ടി റോഡിലേക്ക് വീണ ഉടനെ സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഓടിയെത്തി പുറകില്‍ വന്ന ബസ്സ് തടഞ്ഞു നിര്‍ത്തുകയായിരുന്നു.

ആലുവ സ്വദേശി യൂസഫിന്റെ മകള്‍ ഫൈസയാണ് അപകടത്തില്‍പെട്ടത്. ഇന്നലെ വൈകീട്ട് സ്കൂള്‍ വിട്ട് വരുന്ന വഴിയായിരുന്നു അപകടം. സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ച്ചയുണ്ടായെന്ന് കാണിച്ച്‌ പിതാവ് പോലീസിൽ  പരാതി നല്‍കിയിട്ടുണ്ട്. റോഡിലേക്ക് വീണിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ എല്ലാ കുട്ടികളേയും വീട്ടില്‍ എത്തിച്ച ശേഷമാണ് തന്റെ മകളെ വീട്ടില്‍ എത്തിച്ചതെന്ന് പരാതിയില്‍ പറയുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ വീഴ്ച്ചയുടെ ആഘാതത്തില്‍ നടുവേദനയും ചതവുമുണ്ടെന്ന് സ്ഥിരീകരിച്ചു. മകളെ സ്കൂളില്‍ ചേര്‍ക്കുന്ന സമയത്ത് മെഡിക്കല്‍ ഫീസ് ഇനത്തില്‍ സ്കൂളില്‍ നിന്ന് പൈസ വാങ്ങിയിരുന്നു. അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത് നിരുത്തരവാദിത്തപരമായ നടപടിയാണെന്നും പരാതിയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...